ജി.യു.പി.എസ് വലിയോറ/അക്ഷരവൃക്ഷം/ശുചിത്വം നല്ല നാളേയ്ക്ക്
ശുചിത്വം നല്ല നാളേയ്ക്ക്
ഇന്ന് നമ്മുടെ ചുറ്റുപാടിലും സമൂഹത്തിലും മാലിന്യങ്ങൾ നിറഞ്ഞിരിക്കുകയാണ്. ഇത് നമ്മുടെ ചുറ്റുപാടിലും ഏറെ നാശം വരുത്തുകയും ചെയ്യും. ഇന്ന് ലോകത്ത് മാരകമായ രോഗങ്ങൾ പടർന്ന് പിടിക്കുകയാണ്. പല രോഗങ്ങൾക്കും കാരണക്കാർ മാലിന്യങ്ങൾ ആണ്. എന്നാൽ നാം പലരും ഇക്കാര്യം ശ്രദ്ധിക്കുന്നില്ല. അതായത് മാലിന്യങ്ങൾ അതിന്റെ ഉത്ഭവസ്ഥാനത്ത് വെച്ച് തന്നെ നശിപ്പിക്കുന്നില്ല. ഇത് മൂലം തെരുവുകളും പരിസരവും വൃത്തിയില്ലാത്തതായി മാറുന്നു. ഇവയെല്ലാം കുന്നുകൂടി പരിസരമലിനീകരണം ഉണ്ടാക്കുന്നു. ഈ മാലിന്യത്തെ ശരിയായ രീതിയിൽ സംസ്കരിക്കാൻ നമ്മുടെ സമൂഹത്തെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണ്. ഇല്ലെങ്കിൽ ഈ മാലിന്യങ്ങൾ കുന്നുകൂടി മാലിന്യ കൂമ്പാരമായി മാറും. ഇന്ന് നാം പേടിക്കുന്ന കൊറോണ പോലുള്ള മാരക രോഗങ്ങൾ പടർന്ന് പിടിക്കും. അതിനാൽ നാം എപ്പോഴും നമ്മുടെ പരിസരത്തെയും സമൂഹത്തെയും വൃത്തിയോടുകൂടി സംരക്ഷിക്കണം. നമ്മുടെ സമൂഹത്തെ ആരോഗ്യമുള്ളതും ശുചിത്വമുള്ളതുമായ ഒരു സമൂഹമാക്കി മാറ്റാനും അത് സംരക്ഷിക്കാനും നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം നമ്മുടെ നല്ല നാളേയ്ക്ക് വേണ്ടി. |