എ.എം.എൽ.പി.എസ് പാപ്പാളി/അക്ഷരവൃക്ഷം/മണ്ടൻ മുതലയും ഞണ്ടും
മണ്ടൻ മുതലയും ഞണ്ടും
ഒരിടത്തു ഒരിടത്തു ഒരു മുതലയും ഒരു ഞണ്ടും ഉറ്റ ചങ്ങാതിമാരായിരുന്നു ..ഒരു വലിയ കുളത്തിൽ ആയിരുന്നു അവർ രണ്ടു പേരും താമസിച്ചിരുന്നത് . മുതലയെ പേടിച്ചു ആ കുളത്തിൽ വള്ളം കുടിക്കാൻ ഒറ്റ മൃഗവും വന്നിരുന്നില്ല .. അത് കൊണ്ട് മുതലക്ക് മീൻ അല്ലാതെ മറ്റു ഭക്ഷണമൊന്നും കിട്ടിയിരുന്നില്ല ..എനിക്ക് ഈ മീൻ തിന്നു മടുത്തു .... ഒരു മൃഗത്തെ തിന്നാൻ കൊതിയാകുന്നു ..അതിനു എന്താണൊരു വഴി ....മുതല ഞെണ്ടിനോട് ചോദിച്ചു . ഞണ്ട് ഒരു വിദ്യ പറഞ്ഞു മുതലച്ചൻ കരയിൽ ചത്തത് പോലെ കിടക്കണം ,മൃഗങ്ങളെ വരുത്തുന്ന കാര്യം ഞാൻ ഏറ്റു.. മുതലയ്ക്ക് സന്തോഷമായി .കുളക്കരയിൽ അവൻ ചത്തത് പോലെ കിടന്നു മുതലച്ചൻ ചത്തേ ..... ഇനി ആർക്കും പേടി കൂടാതെ കുളത്തിൽ വന്നു വെള്ളം കുടിക്കാമേ ...എന്ന് ഒരു പാറ പുറത്തു് കേറി നിന്ന് ഞണ്ടു ഉറക്കെ വിളിച്ചു പറഞ്ഞു ... അത് കേട്ട് മൃഗങ്ങൾ ഓടി കുടി ... സത്യമാണോ മൃഗങ്ങൾ ചോദിച്ചു അപ്പോൾ ഞണ്ടു പറഞ്ഞു കണ്ടില്ലേ ചത്തു കിടക്കുന്നതു ...പക്ഷെ കുറുക്കന് അത് വിശ്വാസമായില്ല .കുറുക്കൻ ഞണ്ടിനോട് പറഞ്ഞു ..ചത്ത മുതലകൾ സാധാരണ വാലുകൾ ഇളക്കും .. ഇതിന്റെ വാല് ഇളകുനില്ലല്ലോ .....അപ്പോൾ നീ പറഞ്ഞത് നുണയാണ് ..... മുതല അത് കേട്ട് .....ഞാൻ ചത്ത് പോയെന്ന് കുറുക്കൻ വിശ്വസിക്കട്ടെ എന്ന് കരുതി മണ്ടൻ മുതല വാല് ഇളക്കാൻ തുടങ്ങി .അത് കണ്ട കുറുക്കൻ ഉറക്കെ വിളിച്ചു പറഞ്ഞു ഈ മുതല ചത്തിട്ടില്ല ട്ടാ ... ഞണ്ട് നുണ പറയുന്നതാണേ എന്ന് ....മൃഗങ്ങൾ നാലു പാടും ഓടി രക്ഷപെട്ടു ...അങ്ങനെ മണ്ടനെ സഹായിക്കാൻ ചെന്ന ഞണ്ടും മണ്ടനായി
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ