ഗവ. എച്ച്.എസ്.എസ്. ആന്റ് വി.എച്ച്.എസ്.എസ്. ഇടപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/കോറോണയും ചില കഥകളും
കോറോണയും ചില കഥകളും
സാധാരണയായി വൈറസിന്റെ പേരും അത് പരത്തുന്ന അസുഖത്തിന്റെ പേരും എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കുന്നത് സ്വാഭാവികം. SARS, MERS, COVID-19 തുടങ്ങിയ രോഗങ്ങൾക്കു കാരണമാകുന്ന ഒരു കൂട്ടം വൈറസുകളെ സൂചിപ്പിക്കുന്ന പദമാണ് കൊറോണ വൈറസ് . ശാസ്ത്രനാമങ്ങൾ പൊതുവെ ലാറ്റിൻ ഭാഷയിൽ നിന്നാണ് എടുക്കുന്നത് . കൊറോണ എന്ന ലാറ്റിൻ പദത്തിന്റെ അർഥം കിരീടം എന്നാണ് . ആദ്യം കൊറോണ 'നോവൽ കൊറോണ' എന്നാണ് അറിയപ്പെട്ടിരുന്നത് . ഫെബ്രുവരിയിൽ ലോകാരോഗ്യ സംഘടന COVID 19 എന്ന പുതിയ പേര് നൽകി. 'CO' എന്നത് കോറോണയെ സൂചിപ്പിക്കുന്നു. 'VI' എന്നത് വൈറസിനെയും ' D' എന്നത് രോഗം(DISEASE) എന്നതിനെയും അര്ഥമാക്കുന്നു. 19 എന്നത് ഈ രോഗമുണ്ടായ വർഷമായ 2019 നെ സൂചിപ്പിക്കുന്നു. കൊറോണ എന്ന വൈറസിനെ പറ്റി സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമായ ഒരു സിദ്ധാന്തം ഉണ്ട്. അമേരിക്കൻ എഴുത്തുകാരി ആയ സിൽവിയ ബ്രൗൺ കൊറോണ എന്ന അസുഖത്തിന്റെ വരവ് നേരത്തെ പ്രവചിച്ചിരുന്നു എന്നാണ് വാദം. 'സൈക്കിക്ക് സിൽവിയ ' എന്നാണ് വിദേശ മാധ്യമങ്ങൾ സിൽവിയ യെ വിശേഷിപ്പിക്കുന്നത് . സിൽവിയ എഴുതിയ 'എൻഡ് ഓഫ് ദി ഡേയ്സ് ' എന്ന പുസ്‌തകത്തിൽ ആണ് കോറോണയെ സൂചിപ്പിക്കുന്ന വാക്കുകൾ ഉള്ളത്. 2020 ഓടെ ന്യൂമോണിയ പോലുള്ള അസുഖം ലോകമെമ്പാടും വ്യാപിക്കും . അത് ശ്വാസകോശത്തെയും ബ്രോങ്കൈൽ ട്യൂബുകളെയും ബാധിക്കും. അത് വരെയുള്ള എല്ലാ ചികിത്സാ രീതികളെയും അത് ചെറുക്കുമെന്നും സിൽവിയയുടെ ഭാവനാ ലോകം വിവരിക്കുന്നു . വന്നതുപോലെതന്നെ രോഗം അവസാനിക്കും . എന്നാൽ പത്തു വർഷങ്ങൾക്കു ശേഷം രോഗം വീണ്ടും വരും . അത് കഴിഞ്ഞാൽ പിന്നെ ഒരിക്കലും വരില്ലെന്നും സിൽവിയയുടെ ഭാവന ലോകം പ്രവചിക്കുന്നു . സിൽവിയയുടെ പുസ്തകത്തിലെ വരികൾ വ്യാപകമായി സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെടുന്നു . അതിനെ കുറിച്ച് വാദങ്ങളും വിവാദങ്ങളും അരങ്ങേറുകയും ചെയ്തു . എന്നാൽ വൈറസിനും ഈ കഥക്കും ഭാവനാലോകത്തെ ഈ പ്രവചനങ്ങൾക്കും തമ്മിൽ ഒരു ബന്ധവും ഇല്ലെന്നു വേണം കരുതാൻ . ഈ വൈറസ് അന്വേഷിക്കുന്നത് പടർന്നു പിടിക്കാനുള്ള സാഹചര്യങ്ങൾ മാത്രമാണ് . രോഗിയുമായി അകലം പാലിക്കുന്നതും കയ്യും മുഖവും നന്നായി കഴുകുന്നതും രോഗത്തെ അകറ്റി നിർത്തും എന്ന് നമുക്ക് പ്രവചിക്കാം . അതിനപ്പുറമുള്ള ഭാവനകൾ രസകരമായ കഥകൾ മാത്രമാണ് .
|