കെ ഇ എം എച്ച് എസ് ആലങ്ങാട്/അക്ഷരവൃക്ഷം/* കൊറോണ വൈറസ്*
കൊറോണ വൈറസ്
മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകൾ ആണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷ പനി മുതൽ കോവിഡ്- 19 വരെ ഉണ്ടാക്കാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകൾ ആണ് . മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസന നാളിയെ ബാധക്കുന്നു . ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ എന്നിവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം.ബ്രോങ്കറ്റീസ് ബാധിച്ച പക്ഷികളിൽ നിന്നും 1937- ൽ ആണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15% മുതൽ 30% വരെ കാരണം ഈ വൈറസ് ആണ്. പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ജലദോഷം, ചുമ ,തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവ ആണ് ലക്ഷണങ്ങൾ. ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസ് ഉണ്ടായിരിക്കും. ഇവ വായുവിലേക്ക് പടരുകയും അടുത്ത് ഉള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയ്യും. വൈറസ് സാന്നിധ്യമുള്ളയാളെ സപർശിക്കുമ്പോഴോ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോൾ രോഗം പടരാം. മറ്റൊരാളെ സ്പർശിച്ച് പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റോ തൊട്ടാലും രോഗം പടരും. കൊറോണ വൈറസിന് കൃതമായ ചികിത്സ ഇല്ല. പ്രതിരോധ വാക്സിനും ഇല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം ആവശ്യമാണ്. ശരീരത്തൽ ജലാംശം നിലനിർത്തുന്നതിനായി ധാരാളം വെള്ളം കുടിക്കണം. ആരോഗ്യ പ്രവർത്തകരും രോഗികളെ പരിചരിക്കുന്നവരും മാസ്ക്ക് ഉപയോഗിക്കണം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ