എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/അക്ഷരവൃക്ഷം/വൈറസ് വ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ് വ്യാപനം

മനുഷ്യരും പക്ഷികളും ഉൾപ്പെടെയുള്ള സസ്തനികളിൽ രോഗമുണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ വൈറസുകൾ. ഇവ സാധാരണ ജലദോഷപ്പനി മുതൽ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം(സാർസ്), മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻഡ്രോം(മെർസ്), കോവിഡ്-19 എന്നിവ വരെയുണ്ടാകാൻ ഇടയാക്കുന്ന ഒരു വലിയ കൂട്ടം വൈറസുകളാണ്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയെ ബാധിക്കുന്നു. ജലദോഷം, ന്യുമോണിയ, സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോ(SARS) ഇവയുമായി ബന്ധപ്പെട്ട ഈ വൈറസ് ഉദരത്തെയും ബാധിക്കാം. ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ നിന്നു 1937 ലാണ് ആദ്യമായി കൊറോണ വൈറസിനെ തിരിച്ചറിഞ്ഞത്. സാധാരണ ജലദോഷത്തിന് 15 മുതൽ 30 ശതമാനം വരെ കാരണം ഈ വൈറസുകൾ ആണ്. കഴിഞ്ഞ 70 വർഷങ്ങളായി, കൊറോണ വൈറസ് എലി, പട്ടി, പൂച്ച, ടർക്കി, കുതിര, പന്നി, കന്നുകാലികൾ ഇവയെ ബാധിക്കാമെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. മൃഗങ്ങൾക്കിടയിൽ പൊതുവേ ഇത് കണ്ടുവരുന്നുണ്ട്. സൂണോട്ടിക് എന്നാണ് ഇവയെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. അതായത് ഇത്തരം വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നവയാണ് എന്നർഥം. ഇവ ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോഷവും ന്യൂമോണിയയുമൊക്കെയാണ് ഈ പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും മുക്കും മൂടാതെ തുമുമ്പൊഴും ചുമക്കുമ്പോഴും ഇവ വിയിലേക്കു പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയും. വൈറസ് സാന്നിദ്ധ്യമുള്ളയാളെ സന്നർശിക്കുമ്പോഴോ ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴോ രോഗം മറ്റയാൾക്ക് പടരാം. വൈറസ് ബാധിച്ച ഒരാൾ തൊട്ട വസ്തുക്കളിലും വൈറസ് സാനിദ്ധ്യം ഉണ്ടാകാം. ആ വസ്തുക്കൾ മറ്റൊരാൾ സ്പർശിച്ചാൽ പിന്നീട് ആ കൈകൾ കൊണ്ട് മൂക്കിലോ കണ്ണിലോ മറ്റും തൊട്ടാൽ രോഗം പടരും.
ചികിത്സ
കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോധ വാക്‌സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് മാറ്റി ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നതു പോലെ ലക്ഷണ ങ്ങൾ ക്കനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കുമുള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനായി ധാരാളം വെള്ളം കുടിക്കണം
. സർജിക്കൽ മാസ്ക്
ആരോഗ്യപ്രവർത്തകരും, കൊറോണ വൈറസ് രോഗമുള്ളവരെ പരിചരിക്കുന്നവരും മാത്രമേ മാസ്ക് ഉപയോഗിക്കേണ്ടതുള്ളൂ. കൊറോണ വൈറസ് ഒരു പരിധി വരെ ചെറുക്കാൻ സർജിക്കൽ മാസ്ക് സഹായിക്കുന്നു. 3 ലെയറുകളുള്ള മാസ്കാ ണ് രോഗികൾ/ രോഗ ലക്ഷണങ്ങൾ ഉള്ളവർ ധരിക്കുന്നത്. നീല (അല്ലെങ്കിൽ പച്ച) നിറമുള്ള ഭാഗം പുറമെയും വെള്ള നിറമുള്ള ഭാഗം ഉൾവശത്തായും വരും രീതിയിലാണ് മാസ്ക് ധരിക്കേണ്ടത് .വൈറസ് ബാധയുടെ ലക്ഷണങ്ങൾ. രോഗം ഗുരു തരമായാൽ സാർസ്, ന്യൂമോണിയ, വൃക്കസ്തംഭനം എന്നിവയുണ്ടാകും. മരണവും സംഭവിക്കാം. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത് ഇവയിൽ നിന്നും അല്പം വ്യത്യസ്തമായ, ജനിതകമാറ്റം വന്ന പുതിയ തരം കൊറോണ വൈറസാണ്. സാധാരണ ജലദോഷ പനിയെ പോലെ ശ്വാസകോശ നാളിയെയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, ചുമ, തൊണ്ടവേദന, തലവേദന, പനി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവ ഏതാനും ദിവസങ്ങൾ നീണ്ടുനിൽക്കും. പ്രതിരോധവ്യവ സ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും വൈറസ് പിടിമുറുക്കും. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസോശ രോഗങ്ങൾ പിടിപെടും.കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അഞ്ച് പേർ ക്ക് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോർട്ട് വന്നിരുന്നു. ഇറ്റലിയിൽ നിന്നും എത്തിയവരിൽ നിന്നാണ് കൊറോണ വൈറസ് ഇവർക്കും പിടിപ്പെട്ടത്. ലോകാരോഗ്യ സംഘടന കൊറോണ വൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു. 'രോഗലക്ഷണങ്ങൾ
കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ഈ 14 ദിവസമാണ് ഇൻക്യുബേഷൻ പിരിയഡ് എന്നറിയപ്പെടുന്നത്. വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവുമുണ്ടാകും. തുമ്മൽ, ചുമ, മൂക്കൊലിപ്പ്, ക്ഷീണം, തൊണ്ടവേദന എന്നിവയും ഉണ്ടാകും
. വൈറസ് വ്യാപിക്കുന്നത്
ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്.തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായിൽ നിന്ന് ....................................................................

സനു.എസ്
10A എൻ.എസ്സ്.എസ്സ്.ഹൈസ്കൂൾ ചൊവ്വള്ളൂർ
കാട്ടാക്കട ഉപജില്ല
തിരുവന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം