എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പുതിയ മുഖം....

Schoolwiki സംരംഭത്തിൽ നിന്ന്
15:21, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunithavinod (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ പുതിയ മുഖം......' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ പുതിയ മുഖം....


 വേനലവധിയായിട്ടും,
മാവിൻചുവട്ടിലൊരൂഞ്ഞാലുകണ്ടില്ല...

കണ്ണുപൊത്തി കളിയില്ലെന്നാലും,
മുഖം മറയ്ക്കുന്ന മൂടിയൊന്നുണ്ട്...

തിരക്കൊഴിഞ്ഞ വീഥികളും,
തിരയടങ്ങാത്ത ശൂന്യ തീരങ്ങളും...

ഒഴിവുകാലത്തിൻ ഓർമ്മകൾപേറും
കുഞ്ഞുകൺകളിൽ ആശങ്ക വിടർത്തി...

ഇരുണ്ടുവെളുക്കും ദിനങ്ങളത്രെയും
രോഗമുക്തിയെ കാക്കുവാനത്രേ...

ഇതുനമുക്കു പുതുമയല്ല;
കരുതലുള്ള കേരളത്തിൻ --
അതിജീവനത്തിൻ പുതിയ മുഖം.
                                    
 

ഹൃദ്യ അജയകുമാർ
9.D എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത