എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/അക്ഷരവൃക്ഷം/അതിജീവനത്തിന്റെ പുതിയ മുഖം....

അതിജീവനത്തിന്റെ പുതിയ മുഖം....


 വേനലവധിയായിട്ടും,
മാവിൻചുവട്ടിലൊരൂഞ്ഞാലുകണ്ടില്ല...

കണ്ണുപൊത്തി കളിയില്ലെന്നാലും,
മുഖം മറയ്ക്കുന്ന മൂടിയൊന്നുണ്ട്...

തിരക്കൊഴിഞ്ഞ വീഥികളും,
തിരയടങ്ങാത്ത ശൂന്യ തീരങ്ങളും...

ഒഴിവുകാലത്തിൻ ഓർമ്മകൾപേറും
കുഞ്ഞുകൺകളിൽ ആശങ്ക വിടർത്തി...

ഇരുണ്ടുവെളുക്കും ദിനങ്ങളത്രെയും
രോഗമുക്തിയെ കാക്കുവാനത്രേ...

ഇതുനമുക്കു പുതുമയല്ല;
കരുതലുള്ള കേരളത്തിൻ --
അതിജീവനത്തിൻ പുതിയ മുഖം.
                                    
 

ഹൃദ്യ അജയകുമാർ
9.D എസ്.എൻ.എം.എച്ച്.എസ്.എസ്.പുറക്കാട്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത