ഗവ. എച്ച്.എസ്സ് .എസ്സ് ശൂരനാട്/അക്ഷരവൃക്ഷം/ഒരുമിച്ച് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Adminsooranadu39005 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമിച്ച് നേരിടാം | color= 2 }} ഒഴിവ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമിച്ച് നേരിടാം

ഒഴിവാക്കിടാം നമുക്ക് ഒഴിവാക്കിടാം

കൊറോണയെന്ന മാരക വൈറസിനെ

ഭയപ്പെടാതെ നാം എതിർത്തു നിൽക്കണം

കൊടും ഭീകരനാം മാരക വൈറസിനെ.


നമുക്ക് ഒഴിവാക്കിടാം സ്നേഹ സന്ദർശനം

നാം ഒഴിവാക്കണം ഹസ്തദാനം

അല്പകാലം നാം അകന്നിരുന്നാലും

സ്നേഹ സന്തോഷങ്ങൾ കുറയുകില്ല.


ജാഗ്രതയോടെ നയിച്ചിടേണം

ശുചിത്വമാം ജീവിതം വീട്ടിനുള്ളിൽ

ആരോഗ്യരക്ഷക്കു നൽകും നിർദ്ദേശങ്ങൾ

പാലിച്ചിടേണം മടിച്ചിടാതെ


വിദ്യയിൽ കേമനാം മാനവരൊക്കെയും

വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ

വിരസത ഒട്ടുമേ പിടികൂടാതവൻ

വിലസുന്നു ലോകത്തിൻ ഭീഷണിയായ്


ലോകം മുഴുവൻ വിറപ്പിച്ചുകൊണ്ടവൻ

ആതിവേഗം പടരുന്നു കാട്ടുതീയായ്

കണ്ണിലും കാണാത്ത കാതിലും കേൾക്കാത്ത

കൊറോണാ നീ ഇത്രയ്ക്കു ഭീകരനോ...

Al Reyan
8 D G H S Sooranadu
Sasthamkotta ഉപജില്ല
Kollam
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത