Schoolwiki സംരംഭത്തിൽ നിന്ന്
കാലത്തിൻ വിലാപം
സൂര്യൻ വെട്ടിത്തിളങ്ങും കാലം
വീടുകളിലെ അലച്ചിലിൻ കാലം
ഉല്ലാസങ്ങളുടെയും ഉത്സവങ്ങളുടെയും പെരുമഴക്കാലം
കളിയുടെയും ചിരിയുടെയും ശോഭ യൂറും കാലം
ചക്രങ്ങൾ തൻ ഇരമ്പൽ ശബ്ദവു
മുയരുംധൂമപടലങ്ങൾക്കുമെതിരെ
യുള്ള അമ്മഭൂമിതൻ കണ്ണീർ നനവിൽ
ഉണർന്നൂ ഭൂമിതൻ കാവല്ക്കാരൻ
കാവല്ക്കാരൻ തൻ ഏക ദൃഷ്ടിയിൽ
കൊട്ടിയടക്കപ്പെട്ടു വാതിലുകൾ
വിജനമായനേകം മിഠായിതെരുവകൾ
ഉത്സവപറമ്പോ ശവപ്പറമ്പായി മാറി
കണ്ണിൽപ്പെടാത്തൊരു കീടാണു മൂലം
നിശ്ചലമായി ഭൂമിയൊട്ടാകെ
ഭൂമിതൻ താളവും ഈണവുമായ
കാൽപ്പന്തിൻ ആരവം പോലും ചിതലരിക്കപ്പെട്ടു
മർത്യാ, നീ നമ്പുന്ന ശാസ്ത്രമെവിടെ
ലോകത്തിൻ വികസനമെവിടെ
ഓർക്കൂ ജനമേ, നിൻ
പ്രവൃത്തി തൻ കർമ്മഫലം .
|