ജയമാത യു പി എസ് മാനൂർ/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
നാം ജീവിക്കുന്ന ഈ ലോകത്തു മാറി മാറി വരുന്ന ഓരോ ദുരന്തങ്ങളായ പ്രളയവും നിപ്പയും വൈറസും എന്നിങ്ങനെ ഓരോ മഹാമാരിയും നമ്മുടെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നായി തീർന്നുകൊണ്ടിരുക്കുകയാണ്. ഈ സാഹചര്യത്തിൽ നാം ഓരോരുത്തരും പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം എന്നിവയെ കുറിച്ച് ബോധവാന്മാരെക്കണ്ടത് അത്യാവശ്യമാണ്. നമ്മുടെ ആരോഗ്യപരമായ നല്ലൊരു നാളേക്കായി നാം പരിശ്രമിക്കേണ്ടതാണ്. അതിനായി നമ്മുടെ പരിസരങ്ങളും നാം ജീവിക്കുന്ന ചുറ്റുപാടുകളും എല്ലാം വൃത്തിയോടെ സൂക്ഷിക്കുയും ചെയ്യുക. വ്യക്തി ശുചിത്വം എന്നത് പ്രധാനപ്പെട്ട ഒന്നാണ്. ഇതിലൂടെ തന്നെ നമുക്ക് വരുന്ന ഓരോ മഹാമാരിയെയും അകറ്റി നിർത്തുവാനും ജീവിതത്തിൽ സുരക്ഷയോടെ മുന്നേറുവാനും നമുക്ക് സാധിക്കും. രോഗപ്രതിരോധം എന്നത് തന്നെ ശുചിത്വത്തിലൂടെ മാത്രമേ നമുക്ക് നേടാൻ സാധിക്കുകയുള്ളു. ഇതിനുവേണ്ടി നമുക്ക് എല്ലാവർക്കും ഒരുമയോടെ പരിശ്രമിച്ചു ജീവിതത്തിന്റെ നല്ല പടികൾ കയറാം.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം