Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
മനുഷ്യരിലും മൃഗങ്ങളിലും രോഗമുണ്ടാക്കുന്ന പരസ്പരം ജനിതക ബന്ധമുള്ള വിവിധയിനം വൈറസുകൾ ഉൾക്കൊള്ളുന്ന വലിയ ഒരു കുടുംബത്തെയാണ് കൊറോണ എന്ന് വിളിക്കുന്നത്. മനുഷ്യരിൽ ജലദോഷം മുതൽ ശ്വാസകോശ സംബന്ധമായ വിവിധ രോഗങ്ങൾ ഉണ്ടാക്കുന്ന വിരുതന്മാർ ഈ കുടുംബത്തിലെ അംഗങ്ങളാണ് . ഈ അടുത്ത കാലത്തായി കണ്ടെത്തിയ ഒരു കൊറോണ വൈറസ് ഉണ്ടാക്കിയ സാംക്രമിക രോഗമാണ് കോവിഡ് 19. ഈ രോഗം ആദ്യം പൊട്ടിപ്പുറപ്പെട്ടത് 2019 നവംബറിൽ ചൈനയിലെ വുഹാൻ എന്ന സ്ഥലത്ത് നിന്നാണ്. ഈ രോഗത്തിന്റെ മുൻകരുതൽ കാലയളവ് 1 - 14 ദിവസം വരെയാണ്. ഈ രോഗത്തിനെതിരെ ലോകത്തിനു തന്നെ മാതൃകാപരമായ രീതിയിലുള്ള പ്രതിരോധപ്രവർത്തനങ്ങളാണ് നമ്മുടെ കൊച്ചു കേരളം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ രോഗത്തിനു കീഴടങ്ങി മരിച്ചവർ ലക്ഷങ്ങളാണ്. ഇപ്പോഴും ലോകത്തിന്റെ വിവിധഭാഗങ്ങളിലായി ദിനംപ്രതി ആയിരക്കണക്കിന് ആളുകളിൽ ഇത് പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നു. ലോകജനതക്ക് മറക്കാനാവാത്ത ഒരു അനുഭവമാണ് കോവിഡ് 19 എന്ന മഹാമാരി. ലോകജനതയെ മുഴുവൻ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഈ മഹാമാരിയെ നേരിടാൻ നമുക്ക് ഒത്തൊരുമയോടെ പ്രവർത്തിക്കാം.
|