ഗവ ടി എസ് ചെട്ടിയംപാറ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gtlpschettiyampara (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ | color=3 }} <p> കൊറോണ പകര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

കൊറോണ പകരും. അതിനാൽ സ്കൂൾ അടച്ചു. പരീക്ഷ ഇല്ലെന്നു ടീച്ചർ പറഞ്ഞു. പരീക്ഷ ഇല്ലാതെ ഞാൻ അടുത്ത ക്ളാസിൽ ആകുമോ? അമ്മുക്കുട്ടി വിഷമിച്ചു.

ആകെ വിഷമിച്ചു അമ്മുക്കുട്ടി അപ്പൂപ്പനടുത്തെത്തി. എന്നും കിട്ടാറുള്ള ചക്കരയുമ്മയും കിട്ടിയില്ല. അമ്മുക്കുട്ടിയുടെ വിഷമം കൂടി. ഇതു കണ്ടു അപ്പൂപ്പൻ കൊറോണ രോഗത്തെപറ്റിയും അത് പടരുന്ന സാഹചര്യങ്ങളെപറ്റിയും അത് തടയാനുള്ള മാർഗ്ഗങ്ങളെപറ്റിയും ഒക്കെയും പറഞ്ഞു കൊടുത്തു. എന്നും കിട്ടാറുള്ള ഉമ്മ കിട്ടാത്തത് ഇതുകൊണ്ടാണല്ലെ...അമ്മുക്കുട്ടി ചിന്തിച്ചു.

ടിവിയിൽ നോക്കിയപ്പൊ ആളുകൾ എല്ലാം വായും മൂക്കും മറച്ചിരിക്കുന്നു. അടുത്ത വീട്ടിലെ മുത്തു കളിയ്ക്കാൻ വിളിച്ചപ്പോ വീട്ടിൽ നിന്നും പുറത്തിറങ്ങാതെ അമ്മുക്കുട്ടി വിളിച്ചു പറഞ്ഞു :കൊറോണയാണ് മുത്തു...പുറത്തിറങ്ങി രോഗം വരുത്തണ്ട.

അമൃത
3 എ ഗവ:ടി.എസ്. ചെട്ടിയാംപാറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ