ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം നല്ല ജീവിതത്തിനായ് (ലേഖനം)
ശുചിത്വം നല്ല ജീവിതത്തിനായ്
ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. നമ്മൾ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം. കൈകൾ ആഹാരത്തിനു മുൻപും ശേഷവും കഴുകണം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവയ്ക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടണം എന്നത് വ്യക്തി ശുചിത്വമാണ്. വീടിനു ചുറ്റും ചപ്പുചവറുകൾ വലിച്ചെറിയരുത്. പരിസരം എന്നും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി നശിപ്പിക്കണം. വീടിനു പുറത്ത് വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റി കൊതുക് പെരുകുന്നത് തടയാം. ഇങ്ങനെ നമുക്ക് ഒരുപാട് രോഗങ്ങളെ അകറ്റാൻ കഴിയും. കൊറോണ വൈറസിനെ ശുചിത്വത്തിലൂടെ നമുക്ക് അകറ്റാം. ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ