ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/ശുചിത്വം നല്ല ജീവിതത്തിനായ് (ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം നല്ല ജീവിതത്തിനായ്


ശുചിത്വം എന്നത് നമ്മുടെ ജീവിതത്തിലെ ഒരു പ്രധാന ഘടകമാണ്. നമ്മൾ വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം. കൈകൾ ആഹാരത്തിനു മുൻപും ശേഷവും കഴുകണം തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം. ഭക്ഷണപദാർത്ഥങ്ങൾ അടച്ചുവയ്ക്കണം. ആഴ്ചയിലൊരിക്കൽ നഖം വെട്ടണം എന്നത് വ്യക്തി ശുചിത്വമാണ്. വീടിനു ചുറ്റും ചപ്പുചവറുകൾ വലിച്ചെറിയരുത്. പരിസരം എന്നും വൃത്തിയായി സൂക്ഷിക്കണം. ഭക്ഷണ അവശിഷ്ടങ്ങൾ വലിച്ചെറിയാതെ സുരക്ഷിതമായി നശിപ്പിക്കണം. വീടിനു പുറത്ത് വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള പൊട്ടിയ പാത്രങ്ങൾ, ചിരട്ടകൾ, മറ്റു വസ്തുക്കൾ എന്നിവ മാറ്റി കൊതുക് പെരുകുന്നത് തടയാം. ഇങ്ങനെ നമുക്ക് ഒരുപാട് രോഗങ്ങളെ അകറ്റാൻ കഴിയും.

കൊറോണ വൈറസിനെ ശുചിത്വത്തിലൂടെ നമുക്ക് അകറ്റാം. ശുചിത്വം പാലിക്കേണ്ടത് നമ്മുടെ കടമയാണ്.


ശരണ്യ ജെ
2 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം