ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
10:56, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sitcgghssattingal (സംവാദം | സംഭാവനകൾ) (പുതിയ കവിത)
അതിജീവം


ആരും കാണാതെയറിയാതെ
ഇരുട്ടിൻമറവിലൊളിച്ചുനിന്നു
ഞാൻനടന്നു പോം പാതയിൽ
ഭയമായി വന്നെത്തിനിന്നു.

മഹാമാരിയാം നിന്നെ തോല്പിച്ചിടും
ഞങ്ങളതിജീവനത്തിന്റെ കണികകൾ
നിന്നെ ഭയക്കില്ല ജാഗ്രതയോടെ നാം
അകലം പാലിച്ചു നേരിടും നാം.

തൻ കുഞ്ഞിനെ മാറോടണച്ചും
പിതാവിനെ തോളിൽചുമന്നും
ഒരുവേളയീ മാരിയെ
അതിജീവിച്ചിടും നാളെ നാം.

ജാതിമതവർഗ്ഗ ഭേദങ്ങളില്ലാതെ
മാനുഷരൊന്നാകെ നീങ്ങിടുമ്പോൾ
കൊറോണയല്ലിനിയേതു പ്രതിബന്ധവും
ചുട്ടെരിച്ചീടും ശക്തരായ് നാം.

കൃഷ്ണേന്ദു പി ബി
9 ഗവൺമെന്റ് ഗേൾസ് എച്ച് എസ് എസ് ആറ്റിങ്ങൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത