മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തത്ത കുഞ്ഞും അമ്മയും
തത്ത കുഞ്ഞും അമ്മയും
ഒരിടത്ത് ഒരിടത്ത് ഒരു തത്ത കുഞ്ഞും അമ്മയും ഉണ്ടായിരുന്നു. അവർ കിങ്ങിണി കാട്ടിലാണ് താമസിച്ചിരുന്നത്. ഒരു ദിവസം അമ്മ തത്ത തീറ്റ തേടി പോയി ഈ സമയം തത്ത കുഞ്ഞ് കൂട്ടിൽ നിന്നും പുറത്തിറങ്ങി. അപ്പോൾ ഒരു വേട്ടക്കാരൻ പതുങ്ങിപ്പതുങ്ങി വന്നു. തത്ത കുഞ്ഞിനെ ചിറകിൽ വെടിവെച്ചു. അതോടെ തത്ത കുഞ്ഞ് ഒരു പുഴയിലേക്കാണ് വീണത്. അമ്മ ഭക്ഷണം തേടി തിരിച്ചു വന്നപ്പോൾ കുട്ടിയെ കാണാൻ ഇല്ല. അമ്മ മോളെ മോളെ എന്ന് ഉറക്കെ വിളിച്ചു കരഞ്ഞു. അമ്മ തത്ത വളരെ വിഷമിച്ചു. കുറേ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം തീറ്റ തേടി പോകുമ്പോൾ ആണ് അമ്മ തത്ത ആ കാഴ്ച കണ്ടത്. തന്റെ കുഞ്ഞ് പുഴയരികിൽ പാറിക്കളിക്കുന്നു. അമ്മ തത്തക്ക് സന്തോഷമായി. അമ്മ തത്ത കുഞ്ഞിന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു കുഞ്ഞേ നീ എവിടെയായിരുന്നു. ഇത്രയും ദിവസം... തത്ത കുഞ്ഞ് നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു തത്ത കുഞ്ഞ് പറഞ്ഞതെല്ലാം അമ്മയ്ക്ക് മനസ്സിലായി അമ്മയും കുഞ്ഞും തിരിച്ച് കിങ്ങിണി കാട്ടിൽ പോയി സന്തോഷത്തോടെ ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തളിപ്പറമ്പ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തളിപ്പറമ്പ് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തളിപ്പറമ്പ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തളിപ്പറമ്പ് ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ