ഗവൺമെന്റ് വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
16:02, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44060 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് =മഹാമാരി | color=4 }} <center> <poem> ആരാലും അട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

 ആരാലും അടക്കുവാൻ കഴിയാത്ത മനുജന്‌
താഴിട്ട് പൂട്ടിയ സൂക്ഷ്മാണുവേ
നിന്റെ പേർ കേട്ടാൽ നടുങ്ങുന്നു ലോകം മനുഷ്യരോ വായ്മൂടി നിൽക്കുന്നു
സർവ്വവും അടക്കി വാണീടും മാനവൻ
ഇന്നോ കൈ മെയ് തൊടാതെ അകന്നു മാറീടുന്നു
എങ്ങും വിജനത എങ്ങും നിശബ്ദത
കളിയും ചിരിയും പോയ്മറഞ്ഞീടുന്നു
മാനവരാശിയെ ഇരുളിലാക്കീടുന്ന
മഹാമാരിയാം നിന്നെ
ഭൂമിയിൽ നിന്നും തുടച്ചുനീക്കിടും
സൃഷ്ടികർത്താവിന്റെ അഗ്നിനാളത്തിൽ
എരിഞ്ഞടങ്ങീടുന്ന കാലം സമീപമായ്
 

വിൻസി
10സി ഗവൺമെൻറ്, വി.എച്ച്.എസ്.എസ് പരുത്തിപ്പള്ളി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത