ആരാലും അടക്കുവാൻ കഴിയാത്ത മനുജന്
താഴിട്ട് പൂട്ടിയ സൂക്ഷ്മാണുവേ
നിന്റെ പേർ കേട്ടാൽ നടുങ്ങുന്നു ലോകം മനുഷ്യരോ വായ്മൂടി നിൽക്കുന്നു
സർവ്വവും അടക്കി വാണീടും മാനവൻ
ഇന്നോ കൈ മെയ് തൊടാതെ അകന്നു മാറീടുന്നു
എങ്ങും വിജനത എങ്ങും നിശബ്ദത
കളിയും ചിരിയും പോയ്മറഞ്ഞീടുന്നു
മാനവരാശിയെ ഇരുളിലാക്കീടുന്ന
മഹാമാരിയാം നിന്നെ
ഭൂമിയിൽ നിന്നും തുടച്ചുനീക്കിടും
സൃഷ്ടികർത്താവിന്റെ അഗ്നിനാളത്തിൽ
എരിഞ്ഞടങ്ങീടുന്ന കാലം സമീപമായ്