Schoolwiki സംരംഭത്തിൽ നിന്ന്
പ്രക്യതിയോടുള്ള ക്രൂരത
പരിസ്ഥിതി ഇപ്പോൾ മലിനികരണപെട്ടു കൊണ്ട് ഇരിക്കുകയാണ്. പ്രകൃതിയിലെ വായു, വെള്ളം, മണ്ണ് ,ഇതെല്ലാം മലിനികരണത്തിന് ഇരയാകുന്നു .ഇപ്പോൾ ഭൂമിയുടെ തകർച്ചയ്ക്ക് കാരണമായ "ഓസോൺ പാളികളുടെ വിടവ് അടക്കപ്പെടും. ഈ ദിവസങ്ങളിൽ നദികളിലേക്ക് ഫാക്ടറികളിൽ നിന്നുള്ള മലിന ജലം ഒഴുക്കപ്പെടില്ല. അന്തരീക്ഷത്തിലേക്ക് വണ്ടികളിൽ നിന്നും ഫാക്ടറികളിൽ നിന്നുമുള്ള വിഷവായു കടത്തി വിടില്ല. പ്ലാസ്റ്റിക് പോലെയുള്ള മലിന വസ്തുക്കൾ ഭൂമിയിലും വെള്ളത്തിലും വായുവിലും അലിഞ്ഞു ചേരുകയുമില്ല. മനുഷ്യർക്ക് വേണ്ടിയുള്ള ഈ ക്വറൻ്റഡൻ പ്രകൃതിയെ ശുദ്ധമാക്കും പുതിയ ആകാശവും ഭൂമിയും രൂപം കൊള്ളും.മനുഷ്യർ ഇപ്പോൾ പഴമകളിലേക്ക് വരുന്നു പണ്ട് വീടിൻ്റെ മുൻവശത്ത് കിണ്ടിയിൽ വെള്ളം വച്ചിരിക്കും ആ വെള്ളം കൊണ്ട് കാലും കൈയും കഴുകിയതിനു ശേഷമാത്രമേ വീട്ടിനുള്ളിൽ കയറുകയുള്ളു. ഇപ്പോൾ കോവിഡ് 19 വന്നപ്പോൾ വെള്ളവും സോപ്പും കൊണ്ട് കൈ വൃത്തിയാക്കുന്നു. ശുചിത്വം പാലിച്ചാൽ മാത്രമേ ഇതു പോലുള്ള പകർച്ചവ്യാധികളെ തടയാൻ സാധിക്കുകയുള്ളു. നമ്മൾ വ്യക്തി ശുചിത്വവും പാലിക്കണം.
മനുഷ്യർ പ്രക്യതിയോടുള്ള ക്രൂരത അവസാനിപ്പിച്ചാൽ മാത്രമേ പ്രകൃതി അറിയാൻ സാധിക്കുകയുള്ളു. നമ്മൾ വീട്ടിൽ തന്നെ ഇരിക്കണം. കൊറണയെ ചെറുക്കാനുള്ള മുൻകരുതൽ എടുക്കണം.
കോറോണ എന്ന വിപത്തിനെ അതിജീവിക്കാൻ എല്ലാവർക്കും സാധിക്കട്ടെ.
|