എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ/അക്ഷരവൃക്ഷം/ആരോഗ്യമുള്ള തലമുറ

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമുള്ള തലമുറ

ഈ ലോകത്ത് നമുക്ക് ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ നാമും നമ്മുടെ ചുറ്റുപാടും ശുചിയുള്ളതായിരിക്കണം. ചെറുപ്പകാലം മുതൽ നാം ശുചിത്വ ശീലങ്ങൾ പാലിക്കണം. രണ്ടു നേരം പല്ലു തേയ്ക്കണം, കുളിക്കണം,ആഹാരത്തിന് മുന്പും പിന്പും നന്നായി കൈകഴുകണം. നഖംമുറിക്കണം, യാത്രകഴിഞ്ഞ് വന്നാൽ ഉടൻ കൈയ്യുംകാലും മുഖവും സോപ്പ് ഉപയോഗിച്ച് കഴുകണം. വീടുംപരിസരവും ശുചിത്വമാക്കിവയ്ക്കണം. ചപ്പു ചവറുകൾ വലിച്ചെറിയരുത്, പ്ലാസ്റ്റിക് ഉപയോഗംപരമാവധി കുറയ്ക്കണം, മാലിന്യങ്ങൾ തരംതിരിച്ച് സംസ്കരിക്കണം. വീടിൻറ്റെ പരിസരത്ത് പച്ചക്കറിത്തോട്ടവും പൂന്തോട്ടവും ഉണ്ടാക്കണം.

നാം ശുചിത്വം പാലിക്കുന്നതിനോടൊപ്പം രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കണം. അതിനായി ധാരാളം വെള്ളം കുടിക്കണം. പച്ചക്കറികൾ കഴിക്കണം. വ്യായാമം ചെയ്യണം. കൃത്യസമയത്ത് ആഹാരം കഴിക്കണം. രോഗം വരാതെ സൂക്ഷിക്കണം. ഇങ്ങനെ ശുചിത്വവും രോഗപ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്പോൾ നമുക്ക് നല്ലൊരു പരിസ്ഥിതി രൂപപ്പെടുത്താൻ സാധിക്കും.

പ്രിയ കൂട്ടുകാരെ, നമുക്കൊറ്റക്കെട്ടായി ശുചിത്വത്തിനായും രോഗപ്രതിരോധത്തിനായും നല്ല പരിസ്ഥിതിക്കായും കൈകോർക്കാം.

ആഷ്ന എസ്.ബി
ഒന്ന് എ എച്ച് എം എസ്സ് എൽ പി എസ്സ് കരുമാനൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]