എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/അക്ഷരവൃക്ഷം/പുതുമണം

Schoolwiki സംരംഭത്തിൽ നിന്ന്
പുതുമണം

പുതുമണം പൊങ്ങുകിലെന്തെന്നറിയാത്ത
പുതുയുഗ; കർഷകപ്പേരക്കിടാങ്ങളോ
പെരുവിരൽ,ചൂണ്ടുവിരലുകൾ കൊണ്ടങ്ങു
പൊത്തിപ്പിടിക്കുന്ന ഘ്രാണേന്ദ്രിയാഗ്രവും
   ശുചിത്വമില്ലാതുള്ള വമ്പനാംപട്ടണ
മൊന്നിലകപ്പെട്ട പോലെഴുംകുട്ടികൾ
ചേഷ്ടകൾക്കാട്ടുമിവർക്കാരു ചൊല്ലുവാൻ
ഇഷ്ടമായി മണ്ണിനെ വാരിയെടുത്തിടൂ!!
   മണ്ണിന്റെ മാറു പിളർന്നെടുത്തുണ്ണുകി
ലെണ്ണമില്ലാതുള്ള നന്മകൾ കൊയ്തിടാം
മണ്ണിൻ പുതുമണം പൂമണമാക്കിടാം
വിണ്ണിൽ നടക്കുന്ന മണ്ണിൻ കിടാങ്ങളെ........

 

ആൻ മേരി ബെന്നി
9 C എഫ് എം ജി എച്ച് എസ് എസ് കൂമ്പൻപാറ
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത