കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ
പരിസ്ഥിതി നമ്മുടെ അമ്മ
പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . ഇന്ന് ലോകം മുഴുവനുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ കുറിച്ച് പറയാത്ത ഒരു ദിനം പോലുമില്ല . എന്നാലും ഇന്ന് പരിസ്ഥിതി അതിന്റെ ഏററവും ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയമായി മാറിക്കൊണ്ടിരിക്കയാണ് . പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിലെ വിഷം അന്തരീക്ഷ മലിനീകരണം, ജലാശയ മലിനീകരണം, വാഹനത്തിൽ നിന്നു മുള്ള പുക, പ്ലാസ്ററിക് മാലിന്യങ്ങൾ , കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രാസകീട നാശിനി എന്നിവയുടെ ഉപയോഗവുമാണ്. ഇങ്ങനെയൊക്കെ ഇന്ന് ഈ ലോകത്ത് നടക്കുന്നത് കൊണ്ട് തന്നെ ആഗോള താപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം, പ്രളയം എന്നീ വാർത്തകളാണ് പുതിയ കാലത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരുന്നത്.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ് എന്ന് മനുഷ്യർക്ക് തന്നെ അറിയാം. അത് കൊണ്ട് തന്നെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....' എന്ന ഗാനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ളതാണ്. അതുകൊണ്ട് ഇനിയെങ്കിലും നമുക്ക് നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കാം. |