കൂടാളി എച്ച് എസ് എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി നമ്മുടെ അമ്മ

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ് . ഇന്ന് ലോകം മുഴുവനുമുള്ള മാധ്യമങ്ങളിൽ പരിസ്ഥിതിയെ കുറിച്ച് പറയാത്ത ഒരു ദിനം പോലുമില്ല . എന്നാലും ഇന്ന് പരിസ്ഥിതി അതിന്റെ ഏററവും ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന ഒരു വിഷയമായി മാറിക്കൊണ്ടിരിക്കയാണ് .

പരിസ്ഥിതി നശീകരണം എന്നാൽ പാടം ചതുപ്പുകൾ മുതലായവ നികത്തൽ, ജലസ്രോതസുകളിൽ അണക്കെട്ടുകൾ നിർമിക്കുക, കാടുകൾ മരങ്ങൾ മുതലായവ വെട്ടിനശിപ്പിക്കുക, കുന്നുകൾ പാറകൾ ഇവയെ ഇടിച്ച് നിരപ്പാക്കുക, കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, വ്യവസായ ശാലകളിലെ വിഷം അന്തരീക്ഷ മലിനീകരണം, ജലാശയ മലിനീകരണം, വാഹനത്തിൽ നിന്നു മുള്ള പുക, പ്ലാസ്ററിക് മാലിന്യങ്ങൾ, കൃഷിയിടത്തിൽ ഉപയോഗിക്കുന്ന രാസകീട നാശിനി എന്നിവയുടെ ഉപയോഗവുമാണ്.

ഇങ്ങനെയൊക്കെ ഇന്ന് ഈ ലോകത്ത് നടക്കുന്നത് കൊണ്ട് തന്നെ ആഗോള താപനം, മലിനീകരണം, വരൾച്ച, വനനശീകരണം, പ്രകൃതിക്ഷോഭം, പ്രളയം എന്നീ വാർത്തകളാണ് പുതിയ കാലത്ത് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് വരുന്നത്.ഇതിനൊക്കെ കാരണം മനുഷ്യർ തന്നെയാണ് എന്ന് മനുഷ്യർക്ക് തന്നെ അറിയാം. അത് കൊണ്ട് തന്നെ 'ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ....' എന്ന ഗാനം ഇന്നത്തെ കാലത്ത് വളരെ പ്രസക്തിയുള്ളതാണ്. അത് കൊണ്ട് ഇനിയെങ്കിലും നമുക്ക്‌ നമ്മുടെ അമ്മയായ പരിസ്ഥിതിയെ സംരക്ഷിക്കാം.

പരിസ്ഥിതിയെ സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല ഭാവി തലമുറയുടെ നിലനിൽപിന് കൂടി ആവശ്യമാണെന്ന് നമ്മൾക്ക് അറിയാം. നാം ഇന്ന് ജീവിക്കുന്ന പരിസ്ഥിതിയിലെ വിഭവങ്ങളും സൗകര്യങ്ങളും ഭാവി തലമുറയ്ക്ക് കൂടി അവകാശപ്പെട്ടതാണെന്ന ബോധത്തോട് കൂടി വേണം പരിസ്ഥിതിയെ ഇന്ന് നാം ഉപയോഗിക്കേണ്ടത്. നാം ഓരോരുത്തരും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് സംരക്ഷിക്കാൻ കഴിയും.

മാലിന്യങ്ങൾ സംസ്കരിക്കാനുള്ള ഫലപ്രദമായ മാർഗങ്ങൾ നടപ്പിലാക്കുക, സംസ്കരിക്കാനാവാത്ത മാലിന്യങ്ങളുടെ ഉപയോഗം കുറക്കുക, വ്യവസായശാലകളിലെ പ്രവർത്തനം നിയന്ത്രിക്കുക അങ്ങനെ പലതും നമുക്ക് ചെയ്യാൻ കഴിയുംമലകൾ ഇടിച്ച് നിരത്തുന്നതും വയലുകളും ചതുപ്പുകളും നികത്തി പരിസ്ഥിതി നാശം വരുത്തുന്നതും മറ്റും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കി അവ ചെയ്യുന്നവർക്കെതിരെ നിയമത്തിന്റെ സഹായം തേടുക എന്നതും പരിസ്ഥിതി സംരക്ഷണത്തിനായി ഗവൺമെന്റ് തലത്തിൽ നിന്നും ചെയ്യാൻ കഴിയുന്ന കാര്യമാണ്. മഴവെള്ള സംഭരണി നിർമിക്കുക എന്നിങ്ങനെ ജല സംരക്ഷണവുമായി ബന്ധപ്പെട്ട നടപടികളും പരിസ്ഥിതി സംരക്ഷണത്തിൽ സ്വീകരിക്കേണ്ടത് തന്നെ.

ഹനാൻ പി. സി
9ഡി കൂടാളി എച്ച് എസ് എസ്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 04/ 02/ 2022 >> രചനാവിഭാഗം - ലേഖനം