ജി.എച്ച്.എസ്സ്.എസ്സ്. കാക്കാഴം/അക്ഷരവൃക്ഷം/കസൃതിക്കുടുക്കകളുടെ പൂന്തോട്ടം
കുസൃതിക്കുടുക്കകളുടെ പൂന്തോട്ടം
അങ്ങകലെയുള്ള ഒരു കെച്ചുഗ്രാമത്തിലായിരുന്നു വികൃതികളായ ദേവുവിന്റെയും അമ്മുവിന്റെയും വീട്.ദേവുവിന്റെ അനുജത്തിയാണ് അമ്മു.തങ്ങളുടെ അമ്മ നട്ടു പിടിപ്പിച്ച ചെടികളിലെ പൂക്കളെല്ലാം മാലകോർത്ത് കളിക്കലായിരുന്നു ഇരുവരുടെയും ഇഷ്ടവിനോദം.നേരം പുലർന്നാൽ അവർ തമ്മിൽ മത്സരമാണ്.ആർക്കാണ് കൂടുതൽ പൂക്കൾ കിട്ടുക.! എനിക്ക് കൂടുതൽ .....അല്ല.... എനിക്കാണ് കൂടുതൽ ..... ഒടുവിൽ രണ്ടാളും വഴക്കാവും.അമ്മ വടിയുമായി ഓടിയെത്തും.. അമ്മയുടെ വക ഉപദേശം,മക്കളേ...പൂക്കൾ ഇറുക്കരുത്,പൂക്കൾ ഇറുത്താൽ അവയ്ക്ക് വേദനികും. അവ പൂത്തുനിന്നാൽ ചിത്രശലഭങ്ങൾ തേൻ നുകരാൻ എന്നും ഇവിടെ വരും.തന്നെയുമല്ല അവയുടെ സുഗന്ധവും സൗന്ദര്യവും നമുക്ക‍് നൽകുന്ന സന്തോഷം എത്ര വലുതാണ‍്. അമ്മയുടെ ഉപദേശങ്ങളൊന്നും അംഗീകരിക്കാൻ രണ്ടാളും തയ്യാറായില്ല.പൂക്കളും പൂമൊട്ടുകളും പറിച്ചെടുക്കാൻ അവർ മത്സരിച്ചുകൊണ്ടേയിരുന്നു. ദേവുവിന്റെ കൂട്ടുകാരിയുടെ പിറന്നാൾ വന്നെത്തി,അമ്മയുടെ അനുവാദത്തോടെ ദേവു കൂട്ടുകാരിയുടെ വീട്ടിലേക്ക് പോയി.അവളുടെ വീട്ടിലെ മനോഹരമായ പൂന്തോട്ടം കണ്ട് ദേവു ഞെട്ടിപ്പോയി !. മുല്ലപ്പൂക്കളും റോസാപ്പൂക്കളും ചെത്തിപ്പൂക്കളും..... വൈവിധ്യമാർന്ന പൂക്കൾ അവളുടെ വീടിനെ എത്ര സുന്ദരമാക്കിയിരിക്കുന്നു.! പൂക്കൾക്കിടയിലൂടെ മൂളിപ്പാട്ടുമായി വണ്ടുകൾ പാറുന്നു.പലനിറങ്ങളുള്ള ശലഭങ്ങൾ തേൻ നുകർന്നു രസിക്കുന്നു. അവളുടെ വീടും പരിസരവും നിറഞ്ഞ് മലർ ഗന്ധം,കാറ്റിനു പോലും സുഗന്ധം!ദേവുവിന് അൽഭുതവും അസൂയയും തോന്നി. “മാളൂ.....അവൾ കൂട്ടുകാരിയെ ഉറക്കെ വിളിച്ചു...കൂടെ ഒരു ചോദ്യവും, അമ്മുവിന് കൊടുക്കാൻ ഒരു പൂവ് ഇറുത്തോട്ടെ " ? “ വേണ്ട വേണ്ട.......എന്റെ അമ്മ വഴക്ക് പറയും, തന്നെയുമല്ല ആ പൂക്കൾക്ക് വേദനിക്കില്ലേ....” പൂക്കളുണ്ടെങ്കിലേ ചിത്രശലഭങ്ങൾ വരുള്ളൂവെന്ന് എന്റെ അമ്മ പറഞ്ഞിട്ടുണ്ട്.നീയും നിന്റെ വീട്ടിൽപ്പോയി അമ്മ പറയുന്നത് പോലെ ചെയ്താൽ നിന്റെ വീട്ടിലും നിറയെ ചെടികളും പൂക്കളും ഒക്കെ ഉണ്ടാവും..മാളു സ്നേഹത്തേടെ ചങ്ങാതിയെ പിന്തിരിപ്പിച്ചു. വീട്ടിലേക്കു മടങ്ങുമ്പോൾ ദേവുവിന്റെ മനസ്സു നിറയെ മാളുവിന്റെ വീട്ടിലെ പൂക്കളായിരുന്നു.അമ്മ പറഞ്ഞതുപോലെ താനും അമ്മുവും അനുസരിച്ചിരുന്നെങ്കിൽ,എന്റെ വീട്ടിലും മനോഹരമായ ഒരു പൂന്തോട്ടം കാണുമായിരുന്നു.ദേവു സങ്കടത്തോടെ ഓർത്തു. "അമ്മേ... എനിക്കും അമ്മുവിനും നിറയെ പൂക്കളുള്ള ഒരു പൂന്തോട്ടം ഉണ്ടാക്കിത്തരണം "പിറ്റേന്നു രാവിലെ ദേവു അമ്മയോടു പറഞ്ഞു.അമ്മക്കു സന്തോഷമായി. “ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ നിങ്ങൾക്കും ഉണ്ടാവും മനോഹരമായ പൂന്തോട്ടം" അങ്ങനെ അമ്മയോടൊപ്പം ചെടികൾ വെച്ചുപിടിപ്പിക്കാൻ ദേവുവും അമ്മുവും തയ്യാറായി. ദിവസങ്ങൾ കടന്നുപോയി....പൂന്തോട്ടം നിറയെ പൂക്കൾ....അമ്മുവിനും ദേവുവിനും സന്തോഷമായി..... രണ്ടാളും കൂടി പൂക്കളെ തഴുകി പൂന്തോട്ടത്തിലൂടെ നടന്നു.ദിവസങ്ങൽ കഴിയും തോറും പൂക്കൾ കൂടിക്കൂടി വന്നു. കുസൃതിക്കുടുക്കകളായ സഹോദരിമാർ ഈ കാഴ്ച കണ്ട് തുള്ളിച്ചാടി.അന്ന് അവർ ഒരു സത്യം തിരിച്ചറിഞ്ഞു... “പ്രകൃതിയെ സ്നേഹിക്കാനുള്ളതാണ്... നശിപ്പിക്കാനുള്ളതല്ല,പ്രകൃതിയെ സ്നേഹിച്ചാൽ അത് നമുക്ക് സ്നേഹവും സന്തോവും തിരിച്ച് നൽകും....നശിപ്പിക്കുന്നതിലൂടെ ശാപവും.......
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- ആലപ്പുഴ ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ