എൻ. എസ്. എസ്. എച്ച്. എസ്. എസ്. കേശവദാസപുരം/അക്ഷരവൃക്ഷം/ജനനി

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jrssabu (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ജനനി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ജനനി

അമ്മതൻ ഉദരത്തിൽ നിന്നും
ജന്മമെടുക്കാത്ത ഏതൊരു സൃഷ്ടിയുണ്ട്
ആ മൃദുമസൃണമാം ചൂടേൽക്കാത്തവർ
ആഴക്കടലിൻ നടുവിലെ കേവഞ്ചി പോലെ

അസ്തി നുറുങ്ങും വേദനയോടവൾ
പെറ്റുപോറ്റിയിട്ടും ജീവരക്തം
നിർവൃതിയോടെ ചുരന്നുനൽകിയിട്ടും
നിർദാക്ഷണ്യം നാം അവളുടെ മാറിൽ
കൂരമ്പുകളെയ്തു ആനന്ദനടനം ചെയ്യും

ഒടുവിലാ പെറ്റമ്മയെ ത്യജിച്ച്‌ നേടി -
യെടുത്തോരാഡംബരവും ആഹ്ലാദാരവവും
തകർന്നടിയും തിരിച്ചറിയും മാനവാ നീ

ജനനിയെന്നത് ശാപമല്ല ദൈവത്തിൻ
കരവിരുതാൽമെനഞ്ഞെടുത്തിടുന്ന
കമനീയ കനിവാർന്ന ശില്പം



 

ആര്യ നായർ
11 എൻ എസ് എസ് എച്ച്‌ എസ് എസ് കേശവദാസപുരം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത