കണ്ണശ മിഷൻ എച്ച്. എസ് പേയാട്/അക്ഷരവൃക്ഷം/എന്റെ മോഹം

എന്റെ മോഹം

കണ്ണനെ കാണുവാൻ എന്റെ മോഹം
കാർവർണ്ണനെ കാണുവാൻ എന്റെ മോഹം
കാർമുകിൽ വർണ്ണന്റെ ചുണ്ടോടും ചേരും
ഓടക്കുഴലാകാൻ എന്റെ മോഹം
ആ വേണുവിൽനിന്നുതിർന്നു വീഴും
വേണുനാദമാകാൻ എന്റെ മോഹം
കണ്ണന്റെ പീലിത്തിരുമുടി തന്നിലൊരു
മയിൽപ്പീലിയാകുവാൻ എന്റെ മോഹം
മാറത്തു ചാർത്തിയ മണിമാല തന്നിതൊരു
മണിമുത്താകുവാൻ എന്റെ മോഹം
കണ്ണന്റെ അരയിലെ കിലുകിലെ കിലുങ്ങുന്ന
കിങ്ങിണിയാകുവാൻ എന്റെ മോഹം
തളിരില തോൽക്കുമാ പാദത്തിലണിയുന്ന
പാദസ്വരമാകാൻ എന്റെ മോഹം

ത്രയ. എൻ
4 A കണ്ണശ മിഷൻ ഹൈസ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]