ജി.എൽ.പി.എസ്.വട്ടേനാട്/അക്ഷരവൃക്ഷം/കളർഫ‍ുൾ ഹൽവ

Schoolwiki സംരംഭത്തിൽ നിന്ന്
കളർഫ‍ുൾ ഹൽവ      

മഹാവികൃതിയാണ് ബൊമ്മു എന്ന കരടിക്കുട്ടൻ. എന്നാലും കാട്ടിലെ എല്ലാ മൃ ഗങ്ങൾക്കും അവനെ നല്ല ഇഷ്ടമാണ്. അവന്അമ്മ ഉണ്ടാക്കിക്കാടുക്കുന്ന ഭക്ഷണമാന്ന‍ും ഇഷ്ടല്ല. കടയിൽനിന്ന് വാങ്ങുന്നതാണ് അവനിഷ്ടം.കാട്ടിലെ ഉത്സവമായി. ബൊമ്മു അച്ഛൻൻെറ കൂടെ ഉത്സവത്തിന് പോയി. അവിടെ നിന്ന്വന്നപ്പോൾ മുതൽ അവൻൻെറ നോട്ടം ഹൽവയിലേക്കായി. കളർഫുൾ ഹൽവ! 'അച്ഛാ , എനിക്കാച‍ുവന്ന ഹൽവ വേണം’.ബൊമ്മ‍ു കിണ‍ുങ്ങി. 'മോനേ, ത‍ുറന്ന‍ുവച്ചിരിക്ക‍ുന്നതൊന്ന‍ും വാങ്ങര‍ുത്.അത് നന്നല്ല. കൂടാതെ അതിൽ കളറ‍ും ചേർത്തിട്ടുണ്ട്. നമ്മുടെ ശരീരത്തിന് അത് നല്ലതല്ല’.അച്ഛൻ ഉപദേശിച്ച‍ു. ബൊമ്മ‍ുവിൻെറ കരച്ചിൽ കൂടിക്കൂടി വന്ന‍ു. നാണക്കേട് തോന്നിയ അച്ഛൻ ഹൽവ വാങ്ങിക്കൊട‍ുത്ത‍ു.അവന് സന്താഷമായി.വീട്ടിലെത്തിയ ഉടൻ അമ്മ ഹൽവ വാങ്ങി. ഒരു ചെറിയ കഷ്ണം അവന‍ു കൊടുത്തു.ബാക്കി എടുത്തുവച്ചു.ബൊമ്മുവിന് കൊതി തീർന്നില്ല. എല്ലാവരും ഉറങ്ങിയപ്പാൾ അവൻ മെല്ലെ വന്ന് ആ ഹൽവ മുഴുവൻ തിന്നു.വേഗം പായി കിടന്നു.കുറച്ചുകഴിഞ്ഞ പ്പാൾ അവന് വയറ‍ുവേദന .കൂടെ ഛർദ്ദിയും.വേഗം ഡോക്ടറെ കാണിച്ചു.ഒരു ഇഞ്ചക്ഷൻ കാടുത്തു.ഒരാഴ്ച കഞ്ഞിയല്ലാതെ മറ്റൊന്നും കൊടുക്കരുത് എന്നും ഡോക്ടർ പറഞ്ഞു.കഞ്ഞി അവ ന് തീരെ ഇഷ്ടമല്ല. ബൊമ്മുവിന് തെറ്റ് മനസ്സിലായി.പിന്നീടവൻ അമ്മയുണ്ടാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാറ‍ുള്ളൂ.


അഭിനവ് കൃഷ്ണ .എം .പി
3 B ജി.എൽ.പി.എസ്.വട്ടേനാട്
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]