പരിസരം



പ്രകൃതിയുടെ വികൃതിയോ ?
അതോ മനുഷ്യന്റെ മനസില്ലായ്മയോ ?
തന്നിലേക്കൊതുങ്ങുന്ന മനുഷ്യന്റെ സ്വാർത്ഥതയിൽ
മുങ്ങിച്ചാകുന്നിതാ ഇന്നിന്റെ ലോകം

വെണ്മയിൽ മുങ്ങിയ നദികൾ തന്നെയും
അഴുക്കുചാലിൽ തോഴിയായി
ഇളം തെന്നലേകിയ കാറ്റിന്റെ കുസൃതിയും
കൊടുങ്കാറ്റിന്റെ തലയാട്ടമായ്
തലയെടുപ്പിന്റെ കാഹളമുയർത്തിയ
 മലയെവിടെ അതിന്റെ കുന്നുകളെവിടെ ?

പച്ചപ്പില്ല, മഞ്ഞയില്ല പിന്നെയോ
കറുപ്പിന്റെ മൂടുപങ്ങൾ മാത്രം
കറുപ്പിന്റെ മുഖംമൂടി അണിയുന്ന മനുഷ്യാ
ഇന്ന് നീ പ്രകൃതിയെയും തന്നിലാക്കി
ഇന്നു നീ അറിയുന്നു ! നിന്റെ വീഴ്ചയിൽ
നിന്റെ വീഴ്‌ചതൻ കാരണം നീ മാത്രമായ്
                                                                                                       
നിന്റെ കണ്ണീരിൽ നനയില്ല ഭൂമി
നിന്റെ അലർച്ചയിൽ പതറില്ല ഭൂമി
 

റീജോ ജെ
10 സെന്റ് മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]