പ്രകൃതിയുടെ വികൃതിയോ ?
അതോ മനുഷ്യന്റെ മനസില്ലായ്മയോ ?
തന്നിലേക്കൊതുങ്ങുന്ന മനുഷ്യന്റെ സ്വാർത്ഥതയിൽ
മുങ്ങിച്ചാകുന്നിതാ ഇന്നിന്റെ ലോകം
വെണ്മയിൽ മുങ്ങിയ നദികൾ തന്നെയും
അഴുക്കുചാലിൽ തോഴിയായി
ഇളം തെന്നലേകിയ കാറ്റിന്റെ കുസൃതിയും
കൊടുങ്കാറ്റിന്റെ തലയാട്ടമായ്
തലയെടുപ്പിന്റെ കാഹളമുയർത്തിയ
മലയെവിടെ അതിന്റെ കുന്നുകളെവിടെ ?
പച്ചപ്പില്ല, മഞ്ഞയില്ല പിന്നെയോ
കറുപ്പിന്റെ മൂടുപങ്ങൾ മാത്രം
കറുപ്പിന്റെ മുഖംമൂടി അണിയുന്ന മനുഷ്യാ
ഇന്ന് നീ പ്രകൃതിയെയും തന്നിലാക്കി
ഇന്നു നീ അറിയുന്നു ! നിന്റെ വീഴ്ചയിൽ
നിന്റെ വീഴ്‌ചതൻ കാരണം നീ മാത്രമായ്
നിന്റെ കണ്ണീരിൽ നനയില്ല ഭൂമി
നിന്റെ അലർച്ചയിൽ പതറില്ല ഭൂമി