സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ഡയറിക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാല ത്തെ ഡയറി കുറിപ്പു കൾ എന്റെ നാട്, എന്റെ കുടുംബം

അനേകം രാജ്യങ്ങളിൽ പട ർ ന്നു പിടിച്ച മഹാ മാരിയാണ് കോവിട് 19. കൊറോണയെ നേരിടാൻ എല്ലാ ജനങ്ങളും ഒരുങ്ങു കയാണ്. ഇന്ത്യ മഹാ രാജ്യം 21 ദിവസം ലോക്ക് ഡൌൺ ഏർപ്പെ ടു ത്തി യിരിക്കുകയാണ്. എല്ലാവരും അകലം പാലിക്കുക, മാസ്ക് ധരിക്കുക, 20സെ ക്കന്റെ നേരം സോപ്പിട്ടു കൈ കഴുകുക ഇതാണ് കൊറോണ ചെറു ക്കാനുള്ള മാർഗ്ഗം. അതുകൊണ്ട് ആരും പുറത്തിറങ്ങരുത്. എല്ലാവരും വീടിനു മുൻപിൽ ഒരു ലക്ഷ്മണ രേഖ വരച്ചു വീടിനുള്ളിൽ കഴിയുക എന്നാണ് പ്രധാന മന്ത്രി പറഞ്ഞുത്.

21ദിവസം ഞങ്ങളെല്ലാവരും വീടിനുള്ളിൽ തന്നെയാണ്. എവിടെയും കളിക്കാൻ പോകാൻ പറ്റില്ല. ഞാനും ഇഷാ നും ഒന്നിച്ചു കളിച്ചു. അച്ചാച്ചൻ എവിടെയും പോകാൻ കഴിയാതെ ഇരുന്നു. ഞങ്ങൾക്ക് കളിക്കാൻ ഊ ഞാൽ കെട്ടി തന്നു. ചെറിയ ഒരു പന്തൽ കെട്ടി തന്നു. പിന്നെ മുറ്റത്തു കൂടി സൈക്കിൾ ഓടിച്ചു . പിന്നെ ഞാൻ ഒരു പ്രധാനപ്പെട്ടകാര്യം ചെയ്തു. റെയിലി ന്റെ സൈഡിൽ ഒരു മരത്തിൽ പക്ഷികൾ ക്ക് വെള്ളം വച്ചു കൊടുത്തു.

ഇതിന് മുൻപ് കണ്ടത്തിൽ കളിക്കാൻ കുറെ ചേട്ടൻമാർ വന്നിരുന്നു. ഇപ്പോൾ ആരും ഇല്ല. ഇപ്പോൾ തീവണ്ടി പോലും ഓടുന്നില്ല. തീവണ്ടി യും വിമാനവും നിർത്തി വച്ചതിൽ നിന്നും തന്നെ മനസ്സിലാക്കാം ഈ കൊറൊണ വൈറസ് എത്ര ഭയങ്കരമാണെന്ന്.

ആദിഷ് കെ വിനോദ്
5 C സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം