ഗവ. എൽ പി എസ് തിരുവല്ലം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്

{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3

}}


ഒരു ചെറിയ ഗ്രാമത്തിൽ കുറേ ആളുകൾ താമസിച്ചിരുന്നു. അവർ വളരെ സന്തോഷത്തോടും സ്നേഹത്തോടുകൂടിയും ആയിരുന്നു ജീവിച്ചിരുന്നത്. അവിടെ കുറേ കർഷകർ ഉണ്ടായിരുന്നു. അവരിൽ പൊന്നപ്പനും ചിന്നപ്പനും ധാരാളം കോഴി, താറാവ്, ആട്, പശു, എരുമ,കാള എന്നിവയും ധാരാളം പച്ചക്കറി കൃഷിയും ഉണ്ടായിരുന്നു. പൊന്നപ്പനും ഭാര്യയും മക്കളും അതിരാവിലെ എഴുന്നേൽക്കും. മൃഗങ്ങൾക്കും പക്ഷികൾക്കും ഇഷ്ടം പോലെ ആഹാരം കൊടുക്കും, കുളിപ്പിക്കും,വീടും പരിസരവും വൃത്തിയാക്കും. കൃഷിയിടത്തിൽ പോയി വെള്ളവും വളവും ഇടും. ചിന്നപ്പനും ഭാര്യയും മക്കളും രാവിലെ എഴുന്നേൽക്കില്ല. പക്ഷികൾക്കും മൃഗങ്ങൾക്കും നന്നായി ആഹാരവും വെള്ളവും കൊടുക്കില്ല. വീടും പരിസരവും വൃത്തിയാക്കില്ല . കൃഷിക്ക് നന്നായി വെള്ളവും വളവും നൽകിയിരുന്നില്ല. അങ്ങനെ ചിന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നു. ആ ഗ്രാമത്തിലെ മറ്റു വീടുകളിലെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം പകർന്നു. അങ്ങനെ കുറേ പക്ഷികളും മൃഗങ്ങളും ചത്തുപോയി. എന്നാൽ പൊന്നപ്പന്റെ പക്ഷികൾക്കും മൃഗങ്ങൾക്കും രോഗം വന്നില്ല. ശുചിത്വം ഉണ്ടെങ്കിൽ രോഗം വരില്ല.


{BoxBottom1 | പേര്= അനില എൽ. എസ് | ക്ലാസ്സ്= 1A | പദ്ധതി= അക്ഷരവൃക്ഷം | വർഷം=2020 | സ്കൂൾ= GLPS THIRUVALLAM | സ്കൂൾ കോഡ്= 43214 | ഉപജില്ല= TVPM. SOUTH | ജില്ല= TVPOM. | തരം= കഥ | color= 5 }}