ഗവൺമെന്റ് വി. എച്ച്. എസ്. എസ് ഞെക്കാട്/അക്ഷരവൃക്ഷം/പ്രതിരോധമെന്ന വാക്സിൻ

Schoolwiki സംരംഭത്തിൽ നിന്ന്
10:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42035 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രതിരോധമെന്ന വാക്സിൻ <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രതിരോധമെന്ന വാക്സിൻ


കൊറോണയെന്ന ഭീകരൻ
കുറച്ചു കൊന്നു തിന്നതീ
ജീവ ഗ്രഹത്തിലെ ജീവനുകളെ
പണ്ടു നാം ചെയ്ത തെറ്റിന്റെ
ശിക്ഷ പോൽ ഉഗ്രരൂപിയായ്
ദിനംതോറും ശക്തി പ്രാപിച്ചവൻ
ഇന്നിതാ ഭാരതാംബതൻ ചെറു
വിരൽ തുടങ്ങി പതിനായിരങ്ങളിൽ
കലിതുള്ളി നിന്നവൻ
ആർത്തിയടങ്ങാത്തവനെ കടയോടെ
മുറിക്കുവാൻ പ്രതിരോധമാണു
പാതയീ ധരണിയിൽ,
വ്യക്തി ശുചിത്വം പാലിക്ക നമ്മളും
അകലാം വീട്ടിലൊതുങ്ങിക്കൂടാം
നാളത്തെ ഭൂമിയിൽ മനുഷ്യനും മനനവും
ജീവന്റെ തേജസ്സും വേണ്ടതല്ലേ
അകന്നിരുന്നാലും അടുക്കുന്നവർ നമ്മൾ
പ്രതിരോധമന്നും സുശക്തമല്ലേ
നാളത്തെ ജീവന്റെ നാളത്തെ ഭൂമി തൻ
ആയുസ്സു നമ്മൾ തൻ കയ്യിലല്ലേ.
സാമൂഹ്യ വ്യാപനമാം കാട്ടുതീയ്ക്കു നാം
തീ പകരാതെ വീട്ടിലിരിക്കുക.
ഏതാനും നാളുകൾ വീട്ടിലിരുന്നാലും
ജീവിതമിനിയും ബാക്കിയില്ലേ
നാളത്തെ മക്കൾ മാതൃകയാക്കുന്നതീ
നമ്മുടെ ഒരുമയാം വെളിച്ചമാകാം
നാളത്തെ ജീവിതം നമ്മുടെ ജീവനും
നമ്മുടെ കൈയിൽ സുരക്ഷിതമാകണം
നമ്മുടെ കൈയിൽ സുരക്ഷിതമാകണം


 

വർഷാ രാജ്.
9 A G V HSS, ഞെക്കാട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത