Schoolwiki സംരംഭത്തിൽ നിന്ന്
തിരികെ വരുമോ ?
എങ്ങുപോയി എങ്ങുപോയി
കാലമേ നിൻ മനോഹാരിത ?
നിശബ്ദതയിലാണ്ടു പോയി
ഈ തെരുവീഥികൾ .
മനുഷ്യനെ മനുഷ്യൻ
ഭയക്കുന്ന കാലമീ ,
തൊടിയിൽ കളിക്കുന്ന
കിടാങ്ങൾ എങ്ങുപോയി ?
വിജനതയറിയിക്കുന്നു
ഈ തെരുവീഥികൾ ,
മതി ലോകമേ ഈ ശൂന്യത
മടക്കി തരിക ഈ ലോകത്തെ നമുക്കായി .
Ragendu . D
Std V
|