10:57, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44081(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പണം കായ്ക്കുന്ന മരം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചൈനീസ് നഗരത്തിലെ ഒരു വീട്ടിൽ മാധവൻ എന്ന ഒരാൾ ഉണ്ടായിരുന്നു. അവൻ ദിവസവും ജോലി ചെയ്യാൻ പോകും. ഒരു ദിവസം അവൻ കാട്ടിലൂടെ പോകുകയായിരുന്നു. അപ്പോൾ അവിടെ ഒരു മാൻ കുടുങ്ങി കിടക്കുന്നതു കണ്ടു. അവൻ അതിന്റെ അടുത്തു പോയി അതിനെ രക്ഷിച്ചു. അപ്പോൾ ആ മാൻ മാലാഖയായി. അപ്പോൾ ആ മാലാഖ പറഞ്ഞു ഞാൻ കുറെ വർഷമായി ഇവിടെ കുടുങ്ങി കിടക്കുകയായിരുന്നു അപ്പോളാണ് നീ ഇവിടെ വന്ന് എന്നെ രക്ഷിച്ചത്. എന്നെ രക്ഷിച്ചതിന് പകരമായി ഞാൻ നിനക്ക് ഞാൻ ഒരു സമ്മാനം തരാം. ഇതാ ഇതൊരു വളയാണ് ഇത് നീ നിന്റെ നെറ്റിയിൽ മൂന്ന് തവണ മുട്ടണം അപ്പോൾ ഒരു പണം കായ്ക്കുന്ന മരം വരും അപ്തിൽ നിന്ന് നിനക്ക് ആവശ്യമുള്ള പണം എടുക്കാം. മറ്റൊരു കാര്യം കൂടി മാലാഖ ഓർമ്മിപ്പിച്ചു നീ അല്ലാതെ മറ്റാരെങ്കിലും അതു ചെയ്താൽ അവൻ കട്ടിലിൽ ഒട്ടിപോകും. അവന്റെ വീട്ടിൽ സമ്പത്ത് വരാൻ തുടങ്ങി. തൊട്ടപ്പറത്തുള്ളയാൾ ഇത് കണ്ടു. അവൻ അത് കട്ടെടുത്തു. മാലാഖ പറഞ്ഞതുപോലെ നടന്നു. അവൻ വള എടുക്കാൻ പോയി അപ്പോൾ അവിടെ കണ്ടില്ല പിന്നീട് തൊട്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ അവൻ കണ്ട കാഴ്ച ഇതായിരുന്നു. അതുകൊണ്ടാണ് അത്യാഗ്രഹം ആപത്ത് എന്ന് പറയുന്നത്.
ശ്വേത. ബി.എം
5 B കണ്ണശ മിഷൻ ഹൈസ്കൂൾ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ