സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/മർക്കോസ് ചേട്ടൻ പഠിച്ച പാഠം

10:01, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Smg32002 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മർക്കോസ് ചേട്ടൻ പഠിച്ച പാഠം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മർക്കോസ് ചേട്ടൻ പഠിച്ച പാഠം
മർക്കോസ് ചേട്ടനും ജേക്കബ് ചേട്ടനും അയൽവാസികൾ ആയിരുന്നു. മർക്കോസ് ചേട്ടന്റെ വീട് മാലിന്യം കൊണ്ട് നിറഞ്ഞതായിരുന്നു. എന്നാൽ ജേക്കബ് ചേട്ടന്റെ വീട് മാലിന്യങ്ങൾ ഒന്നുമില്ലാത്ത ഒരു ശുചിത്വ ഭവനം ആയിരുന്നു. തന്റെ വീടിനേക്കാൾ നല്ല വൃത്തിയുള്ളതായിരുന്നു ജേക്കബ് ചേട്ടന്റെ വീട് എന്നതുകൊണ്ട് മാർക്കോസ് ചേട്ടന് ജേക്കബ് ചേട്ടനോട് അസൂയ തോന്നി. എന്നാൽ മർക്കോസ് ചേട്ടന്റെ അസൂയക്ക് ഒരു ഫലവും ലഭിച്ചില്ല. ദിവസങ്ങൾക്കുശേഷം മർക്കോസ് ചേട്ടന്റെ വീട്ടിലെ കെട്ടിക്കിടന്ന മാലിന്യത്തിൽ നിന്നും കൊതുകുകൾ പെരുകി, എലികൾ വർധിച്ചു, ഈച്ചകൾ ക്രമാതീതമായി. ഇതെല്ലാം ഗ്രാമത്തിലെ ജനങ്ങൾക്ക് പല രോഗങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാക്കുവാൻ കാരണമായി. ഇതെല്ലാം കണ്ടിട്ടും കാണാത്ത മട്ടിൽ, തനിക്ക് ഒരു അസുഖവും വന്നില്ലല്ലോ എന്നാശ്വസിച്ച് മർക്കോസ് ചേട്ടൻ ഇരുന്നു. മറ്റുള്ളവരുടെ കഷ്ടപ്പാടും രോഗവും കണ്ടിട്ട് ജേക്കബ് ചേട്ടന് അലിവ് തോന്നി. അതുകൊണ്ട് മർക്കോസ് ചേട്ടൻ ജേക്കബ് ചേട്ടനോട് വീട്ടിൽ നിന്നും മാലിന്യങ്ങൾ മാറ്റണമെന്ന് കേണപേക്ഷിച്ചു. എന്നാൽ മർക്കോസ് ചേട്ടൻ അതിനെതിരായി മാലിന്യങ്ങൾ വീണ്ടും കുന്നുകൂട്ടി കൊണ്ടേയിരുന്നു. അധികം താമസിക്കാതെ തന്നെ മർക്കോസ് ചേട്ടനും രോഗബാധിതനായി. മറ്റുള്ളവരുടെ ബുദ്ധിമുട്ട് മനസ്സിലാക്കി മാലിന്യങ്ങൾ തന്റെ വീട്ടിൽ നിന്നും നീക്കം ചെയ്യാമായിരുന്നു വെന്ന് മർക്കോസ് ചേട്ടൻ അപ്പോൾ ചിന്തിച്ചു. അങ്ങനെ മർക്കോസ് ചേട്ടൻ ഒരു പാഠം പഠിച്ചു. ശുചിത്വത്തിന് വ്യക്തി ജീവിതത്തിലും സമൂഹത്തിലുമുള്ള വിലയും പ്രാധാന്യവും അയാൾ തിരിച്ചറിഞ്ഞു.
എബിൻ ബിനോയി
8A സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്
ഈരാട്ടുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ