സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/കൊറോണ കഥ പറയുമ്പോൾ....

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കഥ പറയുമ്പോൾ....

ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ്സ് എന്ന ഞാൻ ജീവിച്ചിരുന്നത് . ഏതു ജീവിയിലായിരുന്നു എന്റെ വാസം എന്ന് ഞാൻ പറയില്ല . പന്നിയിലായിരുന്നു എന്റെ വാസമെന്നും , വുഹാൻ പട്ടണത്തിൽ താമസ്സിച്ചിരുന്ന ലീവൻ ലിയാങ് എന്നയാൾ ഈ പന്നിയെ പിടികൂടി പന്നിയിറച്ചി കുടുംബത്തോടൊപ്പം ഭക്ഷിച്ചുവെന്നുമൊക്കയാണ് ആളുകൾ എന്നെക്കുറിച്ച് പറയുന്നത് . എന്തായാലും സുഖനിദ്രയിലായിരുന്ന ഞാൻ മനുഷ്യനിൽ കയറി പതിനാലു ദിവസത്തെ വളർച്ച‍ക്കു ശേഷം കോടി കണക്കിനു വൈറസ്സുകളുമായി പുറത്തു വന്നു .അവനേയും , അവന്റെ കുടുംബത്തിലുള്ളവരേയും നാട്ടുക്കാരേയും ,ആ രാജ്യം തന്നെയും ഞാൻ കീഴടക്കി ...കൊന്നൊടുക്കി .ഇപ്പോൾ അവിടെ നിന്ന് ലോകം മുഴുവനും ഞാൻ വ്യാപിച്ചു . അങ്ങനെ ഞാൻ ഇന്ത്യയിലും എത്തി .എന്നെ ഓടിക്കുവാൻ മരുന്നുകളൊന്നും കണ്ടു പിടിച്ചിട്ടില്ല എങ്കിലും കേരളീയർ എന്നെഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകിയും വ്യക്തിശുചിത്വം പാലിച്ചും സാമൂഹിക അകലം പാലിച്ചും നിങ്ങൾ എന്നെ ഓടിക്കുന്നു .ഇനി അധിക നാൾ പിടിച്ചു നിൽക്കാൻ പറ്റുമെന്നു തോന്നുന്നില്ല . ഞാൻ പോവ്വാണ് ....

ദിവ്യ വിക്ടർ , 4 ബി
സെന്റ്.പോൾസ് ജി.എച്ച്.എസ്സ്.വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ