ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
16:36, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tkmrmvhss (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)


രോഗപ്രതിരോധം


ലോകമെമ്പാടും കോറോണയുടെ
ഭീതിയിൽ ആണെല്ലോ കൂട്ടുകാരെ
കോവിഡ്-19നെ ഈ ഭൂവിൽ നിന്നും
ഓടിക്കേണം നമ്മൾ ഒന്നുചേർന്ന്

ഇടക്കിടെ കൈയും മുഖവുമെല്ലാം
സോപ്പിട്ടു നന്നായി കഴുകീടേണം
ആവിശ്യങ്ങൾക്കായി മാത്രമേ നമ്മൾ
പുറത്തേക്ക് പോലും ഇറങ്ങീടാവു

കഴിവതും നമ്മൾ ശ്രമിക്കവേണം
കോവിഡ്-19 നെ നശിപ്പിച്ചീടാൻ
മരുന്നുകൊണ്ടൊന്നും തീരില്ലീവ്യാധി
വീട്ടിൽത്തന്നെ നമ്മളിരുന്നീടേണം

ആരോഗ്യപ്രവർത്തകർ പറയുംപോലെ
പ്രവർത്തിക്കു ചിന്തിക്കൂ അതിജീവിക്കു

പവിത്ര സതീഷ്
9 A ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന
ആറൻമുള ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത