ലോകമെമ്പാടും കോറോണയുടെ
ഭീതിയിൽ ആണെല്ലോ കൂട്ടുകാരെ
കോവിഡ്-19നെ ഈ ഭൂവിൽ നിന്നും
ഓടിക്കേണം നമ്മൾ ഒന്നുചേർന്ന്
ഇടക്കിടെ കൈയും മുഖവുമെല്ലാം
സോപ്പിട്ടു നന്നായി കഴുകീടേണം
ആവശ്യങ്ങൾക്കായി മാത്രമേ നമ്മൾ
പുറത്തേക്ക് പോലും ഇറങ്ങീടാവു
കഴിവതും നമ്മൾ ശ്രമിക്കവേണം
കോവിഡ്-19 നെ നശിപ്പിച്ചീടാൻ
മരുന്നുകൊണ്ടൊന്നും തീരില്ലീവ്യാധി
വീട്ടിൽത്തന്നെ നമ്മളിരുന്നീടേണം
ആരോഗ്യപ്രവർത്തകർ പറയുംപോലെ
പ്രവർത്തിക്കു ചിന്തിക്കൂ അതിജീവിക്കു..