ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്.എസ്. വലിയതുറ . ഫിഷറീസ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഫിഷറീസ് ഡിപ്പാർട്ട്മെന്റ് 1968-ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം
ഗവൺമെന്റ് റീജണൽ ഫിഷറീസ് ടെക്നിക്കൽ എച്ച്. എസ്. വലിയതുറ | |
---|---|
വിലാസം | |
തിരുവനന്തപുരം വലിയതുറ,വള്ളക്കടവ് പി.ഒ, , തിരുവനന്തപുരം 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - 1968 |
വിവരങ്ങൾ | |
ഫോൺ | 0471-2502813 |
ഇമെയിൽ | grfthsvaliathura@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43063 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ |
പഠന വിഭാഗങ്ങൾ | യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.സാബു ജോയ്
പ്രധാന അദ്ധ്യാപിക= ശ്രിമതി.ജയശ്രി.കെ.സി പി.ടി.ഏ. പ്രസിഡണ്ട്=ശ്രീ.പൗലോസ് |
അവസാനം തിരുത്തിയത് | |
09-04-2020 | 43063 |
ചരിത്രം
കേരളത്തിലെ ഉന്നത ജനസമുഹങ്ങളുമായി താരതമ്യം ചെയ്യുമ്പോൾമത്സ്യത്തൊഴിലാളി സമുഹം വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നില്ക്കുന്നതുകൊണ്ടും അവരുടെ വീടുകളിൽ കുട്ടികൾക്ക് പഠിക്കാനുള്ള സൗകര്യം കുറവായതുകൊണ്ടും മത്സ്യബന്ധന മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളുടെ മക്കളുടെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകൾ ആരംഭിച്ചത്.കേരളത്തിൽ എട്ട് സർക്കാർ ഫിഷറീസ് റസിഡൻഷ്യൽ സ്കൂളുകളാണുള്ളത്. 1968 ൽ ഫുഡ്കോർപ്പറേഷൻ വക ഗോഡൗണിലാണ് തിരുവനന്തപുരം ഗവൺമെന്റ് റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ ആരംഭിച്ചത്. ആദ്യത്തെ അഡമിഷൻ നടത്തിയ തീയതി 27/02/1968 ആണെന്ന് രേഖകളിൽ കാണുന്നു. ആദ്യ പ്രഥമാധ്യാപകനായി നിയമിതനായത് ശ്രീ. ഭാസ്കരനും ആദ്യത്തെ വിദ്യാർത്ഥി ഫ്രാങ്ക്ളിൻ ദേശയോസും ആണ്. 1984 ആയപ്പോൾ വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിലുള്ള കോഴ്സുകൾ ഇവിടെ ആരംഭിച്ചു. രണ്ട് ബാച്ചിലായി 100 വിദ്യാർത്ഥികൾ വി.എച്ച്.എസ് വിഭാഗത്തിലുണ്ട്. 8,9,10 സ്റ്റാൻഡേർഡുകളിലായി 40 കുട്ടികൾ വീതം ആകെ 120 കുട്ടികൾക്കാണ് ഈ സ്കൂളിൽ പ്രവേശനം ലഭിക്കുന്നത്. വിദ്യാർത്ഥികൾ സ്കൂളിൽ തന്നെ താമസിച്ച് പഠിക്കുന്നു. സ്കൂൾ പ്രവേശനം , പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. അടിമലത്തുറ മുതൽ അഞ്ചുതെങ്ങുവരെയുള്ള തീരപ്രദേശങ്ങളിൽ വസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ മക്കളാണ് ഇവിടത്തെ വിദ്യാർത്ഥികൾ. അക്ഷരാഭ്യാസമില്ലാത്ത മുൻ തലമുറയിൽ പഠിക്കാൻ സഹായകരമല്ലാത്ത ചുറ്റുപാടുകളിൽ വളർന്നുവന്നവരും ഈ സ്കൂളിലേക്ക് എത്തിയപ്പോൾ കൊയ്തുകൂട്ടിയത് നൂറുമേനിയാണ്. പലരും പിന്നീട് സമൂഹത്തിന്റെ ഔന്നത്യങ്ങളിലെത്തി. പക്ഷേ വിദ്യാലയത്തിന്റെ ബാലാരിഷ്ടത ഇപ്പോഴും മാറിയിട്ടില്ല. അനാരോഗ്യകരമായ ചുറ്റുപാടുകളാണ് ഇവിടെയുള്ളത്. ഗോഡൗൺ അതിന്റെ ജീർണ്ണാവസ്ഥയിൽ എത്തിയിരിക്കുന്നു. എന്നിട്ടും ഭക്ഷണത്തിനുപോലും വകയില്ലാത്ത രക്ഷിതാക്കൾ തങ്ങളുടെ കുട്ടികൾക്ക് ആശ്രയമായി ഈ സ്കൂളിനെ കാണുന്നു. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ, ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ, അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ സ്കൂളിന്റെ ചരിത്രത്തിൽ 560 മാർക്ക് നേടിയ ആദ്യവിദ്യാർത്ഥിയാണ്. പ്രിൻസിപ്പാൾ ശ്രീ.സതീഷ് അടക്കം സ്കൂൾ വിഭാഗത്തിൽ 9 അധ്യാപകരും 7 ഓഫീസ് ജീവനക്കാരും വൊക്കേഷണൽ ഹയർ സെക്കണ്ടറിയുടെ കീഴിൽ 9 അധ്യാപകരും 3 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ ജി.ആർ.എഫ്.ടി.എച്ച്.എസ്. വലിയതുറ/29 ജീവനക്കാരാണ് ഈ വിദ്യാലയത്തിലുള്ളത്. സ്കൂളിന്റെ പുരോഗതിക്കായി ശ്രീ.ലീൻ സേവ്യർ
പ്രസിഡന്റായി ശക്തമായ ഒരു പി.ടി.എ നിലവിലുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിൽ 4 ക്ളാസ് മുറികളും ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിൽ കംപ്യൂട്ടർ,2 സയൻസ് ലാബും സ്കൂൾ കുട്ടികളുടെ 3 ഹോസ്റ്റൽ മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 1 ക്ലാസ് മുറിയും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.പുതിയ ഹോസ്റ്റൽ മന്ദിരത്തിന്റ പണി പുരോഗമിക്കുന്നു. ഈ മന്ദിരം പൂർത്തിയായിക്കഴിഞ്ഞാൽ സ്കൂളിലെ കുട്ടികളുടെ താമസ സൗകര്യം മെച്ചപ്പെടും.
ഹൈസ്കൂളിന്റെ കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഒരേ സമയം എല്ലാ കമ്പ്യൂട്ടറിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഈസ്കൂളിൽ 2012മുതൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്നതിനാൽ കുട്ടികളെ പഠിപ്പിക്കുന്നത് ഹോസ്റ്റൽ മുറികളിലാണ്. ഫിഷറീസ് വകുപ്പിന് കീഴിൽ പുതിയ കെട്ടിടം പണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ സ്കൂൾ ൽ ഒരു ഓഡിയോ വിശ്വാൽ റൂം, സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ്, ലൈബ്രറി എന്നിവ ഉണ്ട്. സ്പോകെൻ ഇംഗ്ലീഷ് നും കലാ കായിക പരിശീലനത്തിനും പ്രതേക അദ്ധ്യാപകർ നിലവിലുണ്ട്.കുട്ടികൾക്ക് പ്രതേക ട്യൂഷൻ നൽകുന്നതിനും അവരുടെ ആരോഗ്യ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനും കെയർ ടേക്കർ നിലവിലുണ്ട് .ഫിഷറീസ് വകുപ്പിൻറെ ഫണ്ട് ഉപയോഗിച്ച് കായിക പരിശീലനത്തിന് വേണ്ടി വിവിധ തരത്തിലുള്ള സ്പോർട്സ് ഉപകരണങ്ങൾ വാങ്ങി.കുട്ടികൾക്ക് സംഗീത പരിശീലനത്തിനാവശ്യമായ ഉപകരണങ്ങൾ വാങ്ങി.സമഗ്ര ൽ നിന്നും കുട്ടികളെ പഠിപ്പിക്കുന്നതിനായി റിസോഴ്സ്സ് ഡൌൺലോഡ് ചെയ്തു പരിശീലനം നൽകുന്നുണ്ട്. പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി ഉടൻ തന്നെ അങ്ങോട്ട് മാറുന്നുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് ഡിപ്പാർട്ട്മെന്റിനും കീഴിലാണീ വിദ്യാലയം.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
I 19/06/2013 - 31/03/2015 I ശ്രീമതി ശൈലജ ബായി.സി.എം I- I 08/07/2015 - 26/03/2016 I ശ്രിമതി .സി.ആർ.വിജയം I- I 04/06/2016 - 27/06/2016 I യമുന ദേവി.റ്റി.എസ് I- I 04/08/2016 I ജയശ്രി.കെ.സിപ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീ.സോമൻ
- ഇ. എസ്. ഐ. ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ ജോൺ
- അമേരിക്കയിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ഗെയ്ലിൻ ബ്രോൺസൺ
വഴികാട്ടി
27/5/1993 - 17/5/1994 | രാജൻ |
18/05/1994 - 30/09/1994 | മുഹമ്മ്ദ് ഖലീഫ |
01/10/1994 - 30/04/1995 | ഗംഗാധരൻ വി.എസ് |
20/05/1995-31/03/1996 | മാധവൻകുട്ടി നായർ |
08/05/1997 - 31/03/1998 | മധുസൂദനൻ നായർ |
11/05/1998- 10/05/1999 | അഡലിൻ ആന്റണി |
17/05/1999- 31/03/2002 | ഫ്രീഡാ ക്രിസ്റ്റഫർ |
13/06/2002 - 04/06/2004 | ലൈലാ ബീവി |
21/08/2004- 23/05/2005 | ശ്രീമതി.സുജാത |
25/05/2005- 01/06/2006 | ശ്രീ.എം.പി.മോഹനൻ |
01/06/2006 - 31/03/2007 | ശ്രീമതി.മൃദുലകുമാരി |
06/06/2007- 31/03/2009 | ശ്രീ.രാമൻതമ്പി |
16/06/2009- 03/04/2010 | ശ്രീ.സി. സതീഷ് |
01/06/2010- 16/05/2011 | ശ്രീമതി.എൽ.ശ്രീധരണി |
22/06/2011- 01/06/2012 | ശ്രീ.ലൂക്കോസ്.ആർ |
01/06/2012- 00/00/0000 | ശ്രീമതി.വിജയകുമാരി |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4628903,76.9268027 | zoom=12 }}