ലിറ്റിൽകൈറ്റ്സ് LK/2018/33056പ്രവർത്തനങ്ങൾ
സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം
സെന്റ് എഫ്രേംസ് എച്ച്.എസ്.എസിൽ പ്രവർത്തിക്കുന്നലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 2019-20 അധ്യയന വർഷത്തിൽ 28 കുട്ടികൾ അംഗങ്ങളാണ്.ശ്രീ. ജോഷി റ്റി.സി ആണ് ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ.കുഞ്ഞുമോൾ സെബാസ്റ്റ്യൻ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സായി പ്രവർത്തിക്കുന്നു.ജൂൺ മാസം ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി.ഹൈടക് സ്കൾ പദ്ധതി , ലിറ്റിൽകൈറ്റ്സ് എന്നിവ കൂടുതൽ ഹൃദിസ്ഥമാക്കാനും മൊബൈൽ ആപ് നിർമ്മിക്കാനും പ്രോഗ്രാമിംഗ് ഭാഷ സ്ക്രാച്ച് ഉപയോഗിച്ച് ഗയിമുകൾ നിർമ്മിക്കാനും കുട്ടികൾക്ക് അവസരം ലഭിച്ചു.ഹൈടക് ക്ലാസ്സുമുറികളുടെ പരിപാലനവും പ്രോജക്ടർ ,ലാപ്ടോപ്പ് ,റിമോട്ട് എന്നിവയുടെ പ്രവർത്തനവും ഗ്രീൻ പ്രോട്ടോകോൾ പാലിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി.ജൂലൈ മാസത്തിൻ ആനിമേഷൻ പരിശീലനവും ഗ്രാഫിക് സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് കഥാപാത്രങ്ങൾ ,പശ്ചാത്തലങ്ങൾ ഇവ നിർമ്മിക്കാനുമുള്ള ശേഷി കുട്ടികൾ ആർജ്ജിച്ചു.പരിശീലനം നയിച്ചത് ശ്രീ ജോഷി റ്റി.സി, ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ ആണ്.എല്ലാ ബുധനാഴ്ചകളിലും ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു.2020-21 വർഷത്തേക്കുള്ള പുതിയ അംഗങ്ങളെ തെരഞ്ഞടുത്തു.72 കുട്ടികൾ പരീക്ഷയിൽ പങ്കെടുത്തു.30 കുട്ടികളെ തെരഞ്ഞെടുത്തു.സ്കൂൾ തലത്തിൽ എല്ലാ കൈറ്റ് അംഗങ്ങൾക്കും DSLR ക്യാമറ പരിശീലനം നൽകി.Experts നെ കൊണ്ട് പരിശീലനം നൽകിവരുന്നു.2019-20 അധ്യയനവർഷത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായുള്ള ഡിജിറ്റൽ പൂക്കള മത്സരം സെപ്റ്റംബർ രണ്ടാം തീയതി സ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ച് നടന്നു. പൂക്കള മത്സരത്തിനു ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശ്രീ ജോജി ഫിലിപ്പ് നിർവഹിച്ചു. 8, 9, 10,11,12 ക്ലാസുകളിൽ നിന്നായി 50 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 9 Bക്ലാസ്സിലെ ക്ലാസിലെ ആന്റണി പോൾ ഒന്നാംസ്ഥാനവും 10 C യിലെ ആൽബിൻ സാബു രണ്ടാംസ്ഥാനവും കരസ്ഥമാക്കി. H.S.S. വിഭാഗത്തിൽ കുമാരി ഖദീജ മുഹമ്മദ് ഒന്നാംസ്ഥാനവും മാസ്റ്റർ ബിബിൻ പി.ബിജു രണ്ടാം സ്ഥാനവും കരസ്ഥമാക്കി.വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർതോമസ്കുട്ടി സി.വി നിർവഹിച്ചു. മത്സരത്തിന് കൈറ്റ് മാസ്റ്റർ ശ്രീ ജോഷി റ്റി.സി, കൈറ്റ് മിസ്ട്രസ് ശ്രീമതി കുഞ്ഞുമോൾ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.