അസംപ്ഷൻ യു പി എസ് ബത്തേരി/സാമൂഹ്യശാസ്ത്ര ക്ലബ്ബ്
സാമൂഹ്യ ശാസ്ത്രക്ലബ്
വിദ്യാർത്ഥികളിൽ സാമൂഹ്യശാസ്ത്ര അവബോധം വളർത്തുന്നതിനും മാനുഷിക മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനും അസംപ്ഷൻ എ.യു.പി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര അധ്യാപകരുടെ നേതൃത്വത്തിൽ സാമൂഹ്യശാത്ര ക്ലബ് സജീവമായി പ്രവർത്തിക്കുന്നു. കുട്ടികളെ സാമൂഹിക ചുറ്റുപാടുകളുമായി ബന്ധമുണ്ടാക്കുക. പഠനത്തിൽ ആർജിച്ച അറിവുകൾ തനിക്കും താനുൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യ ജീവിതത്തിൽ പ്രയോഗിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻ നിർത്തിയാണ് സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തിക്കുന്നത്.
അസംപ്ഷൻ എ.യു.പി സ്കൂൾ 2019-20 വർഷത്തെ സാമൂഹ്യശാസ്ത്ര ക്ലബ് ജൂലൈ 5ന് ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ ദിനാചരണങ്ങൾ സാമൂഹ്യശാസ്ത്രക്ലബിന്റെ നേതൃത്വത്തിൽ നടത്തുന്നു. ജൂലൈ 11 ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് ജനസംഖ്യാദിനത്തെക്കുറിച്ച് പ്രസംഗം, ക്വിസ് മത്സരം എന്നിവയും ആഗസ്ത് 6ന് ഹിരോഷിമാ ദിനം, സഡാക്കോ കൊക്ക് നിർമ്മാണം, യുദ്ധവിരുദ്ധ പോസ്റ്റർ നിർമ്മാണം, കൊളാഷ് നിർമ്മാണം, വീഡിയോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി. സ്കൂൾ പാർലമെന്റ് ഇലക്ഷൻ വളരെ കാര്യക്ഷമമായും യഥാർത്ഥ ജനാധിപത്യ രീതികളോടെയും നടത്തി. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് ക്വിസ്സ് മത്സരങ്ങൾ നടത്താറുണ്ട്.
സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ: നിഷ.ടി.അബ്രഹാം (യുപി), സിസ്റ്റർ മേഴ്സി മാത്യു (എൽപി) അധ്യാപക പ്രതിനിധികൾ :ശ്രീ.തോമസ് സ്റ്റീഫൻ, സുനിൽ അഗസ്റ്റ്യൻ, സൂസി സി.എൽ, സെബാസ്റ്റ്യൻ പി.സി, ഷിമിൽ അഗസ്റ്റ്യൻ എന്നിവർ സാമൂഹ്യശാസ്ത്ര ക്ലബ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.