ജി.എം.വി. എച്ച്. എസ്.എസ്. വേങ്ങര ടൗൺ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
19014-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19014
യൂണിറ്റ് നമ്പർLK/2018/19014
അംഗങ്ങളുടെ എണ്ണം30
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ലീഡർദിൽഷാദ് കെ
ഡെപ്യൂട്ടി ലീഡർലിയാന ഫെബിൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ബിജീഷ് കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നസീറ കെ
അവസാനം തിരുത്തിയത്
17-09-201950014


ഡിജിറ്റൽ മാഗസിൻ 2019

ജി എം വി എച്ച്എസ്എസ് വേങ്ങര ടൗൺ ലിറ്റിൽ കൈറ്റ് യൂണിറ്റ് രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു വരുന്നു. ക്ലബ്ബിൽ 30 അംഗങ്ങൾ ഉണ്ട്.അനിമേഷൻ, മലയാളം ടൈപ്പിംഗ്, ഹാർഡ്‍വെയർ, ഡിജിറ്റൽ പെയിൻറിങ്, ഇലക്ട്രോണിക്സ് , റോബോട്ടിക്സ് തുടങ്ങി വ്യത്യസ്ത മേഖലകളിൽ പ്രത്യേക പരിശീലനം നേടുന്നതിനുള്ള അവസരം ലഭിക്കുന്നു.

ലിറ്റിൽ കൈറ്റ്സ്

എല്ലാ ബുധനാഴ്ച്ചയും വൈകിട്ട് 4 മുതൽ 5 വരെയാണ് പരിശീലനം.ഈ വിദ്യാലയത്തിൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ഹരീഷ് മാസ്റ്റർ' കൈറ്റ് മാസ്റ്റർ ആയും ,നസീറ ടീച്ചർ കൈറ്റ് മിസ്ട്രസ് ആയും പ്രവർത്തിക്കുന്നു .അതോടൊപ്പം ഹൈടെക് ക്ലാസ് റൂമിന് വേണ്ട സാങ്കേതിക സഹായങ്ങൾ നൽകുകയുമാണ് യൂണിറ്റിന്റെ പ്രവർത്തനപരിപാടി. ഹൈടെക് ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിന് കൈറ്റ്സ് അംഗങ്ങളെ ചുമതലപ്പെടുത്തി .എല്ലാ ബുധനാഴ്ചകളിലും യൂണിറ്റ് തല പരിശീലനങ്ങൾ നടന്നു വരുന്നു . ആഗസ്റ 11ന് സ്കുൂൾ തല ഏകദിന ക്യാമ്പ് നടത്തി. വേങ്ങര സബ് ജില്ല മാസ്റ്റർ ട്രൈനർ ശ്രീ മുഹമ്മദ് റാഫി മാസ്റ്റർ ക്ലാസ്സെടുത്തു. അഞ്ചു ബുധനാഴ്ചകളിലായി അനിമേഷൻ ക്ലാസ്സു നടത്തുകയും 8-8-2018 ന് ആനിമേഷൻ ഫിലിം പ്രദർശനവും നടത്തി.

ഡിജിറ്റൽ പൂക്കളം 2019

ഓണാഘോഷത്തോടനുബന്ധിച്ച് സപ്തംബർ രണ്ടാം തീയ്യതി ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. 28 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.

ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.
ലിറ്റിൽകൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം.

പ്രവർത്തനങ്ങൾ