ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം

12:08, 21 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43069 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. വാഴമുട്ടം
വിലാസം
വാഴമുട്ടം

695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04712481776
ഇമെയിൽvghsvazhamuttom@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻKALADEVI A
അവസാനം തിരുത്തിയത്
21-08-201943069




ചരിത്രം

1957-ലെ വിദ്യാഭ്യാസ സർവ്വേയുടെ അടിസ്ഥാനത്തിൽ 1958-ജൂൺ മാസാരംഭത്തിൽ ഗവൺമെൻറ് ഉത്തരവിലൂടെ അനുവദിച്ച സർക്കാർ വിദ്യാലയമാണ് വാഴമുട്ടം യു.പി സ്കൂൾ. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ സ്കൂൾ ആരംഭിക്കാമെന്ന് ആ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. പൊതുമേഖലയിലാണെങ്കിൽ ഒന്നര എക്കർ സ്ഥലവും ഒരു കെട്ടിടവും നാട്ടുകാർ സംർക്കാരിന് സംഭാവന ചെയ്യണമെന്ന് വ്യവസ്ഥചെയ്തിരുന്നു. അതു പ്രകാരം നാട്ടുകാരിൽനിന്ന് പണം പിരിച്ച് ഒന്നര ഏക്കർ സ്ഥലം കമ്മിറ്റി വിലയ്ക്ക് വാങ്ങി ഒരു ഷെഡും നിർമ്മിച്ച് ഡിപ്പാർട്ട്മെൻറിനെ ഏല്പിച്ചു. 1962-ൽ യു. പി വിഭാഗത്തോടൊപ്പം എൽ.പി വിഭാഗവും ആരംഭിക്കാനുള്ള ഉത്തരവ് ലഭിക്കുകയുണ്ടായി. 1990 -ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി യായിരുന്ന ശ്രീ. ചന്ദ്രശേഖരൻ അവർകളുടെ പ്രത്യേകതാല്പര്യപ്രകാരം യു.പി സ്കൂളിനെ ഹൈസ്കൂളായി അപ് ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ നിരന്തരമായ നിവേദനത്തിൻറ ഫലമായിട്ടാണ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. ഹൈസ്കൂളിനായി ഒന്നര ഏക്കർ സ്ഥലവും ആവശ്യമുള്ള കെട്ടിടവും നാട്ടുകാർ സംഭാവന ചെയ്യണമെന്ന ചട്ടപ്രകാരമുള്ള വ്യവസ്ഥയിലാണ് അനുവദിക്കപ്പെട്ടത്. തിരുവല്ലം മലയുടെ തെക്കെ അറ്റത്ത് കുന്നിൻ പ്രദേശത്ത് കുന്നുംപാറ ക്ഷേത്രത്തിനു സമീപത്തായി തട്ടുതട്ടായ പ്രദേശത്താണ് സ്കൂൾ പ്രവർത്തിക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

ഭൗതികസൗകര്യങ്ങൾ ഈ സ്കുളിന് ചൂറ്റുമതിൽ ഇല്ല. ലാബ്, ലൈബ്രറി, സയൻസ് ലാബ്, കോപ്പറോറ്റീവ് സൊസൈറ്റി എന്നിവ സുഗമമായിപ്രവർത്തി ക്കുന്നു. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • SPC
  • LITTLE KITES UNIT
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SCIENCE CLUB
  • MATHS CLUB
  • ECO CLUB
  • SPORTS CLUB
  • ENGLISH CLUB
  • LANGUAGE CLUB
  • HEALTH CLUB
  • NATURE CLUB

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ANITHA V S GEETHA C VASANTHA M ANITHA D F SUDHABHAI D SANTHA M SASILAL AMRUTHESWARI


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr VAZHAMUTTOM CHANDRABABU GEETHA MADHU T N SURESH


വഴികാട്ടി

വഴികാട്ടി

{{#multimaps: 8.4137258,76.9691383 | zoom=12 }}