ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം' പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുവാനും ഗ്രീൻ പ്രോട്ടോക്കോൾ നടപപ്പിലാക്കുവാനുള്ള സംസ്ഥാനതല പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ സ്‌ക‌ൂൾതല ഉദ്ഘാടനം മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്കൂളിൽ 2017 ജനുവരി 27 രാവിലെ 10 ന് നടന്നു.അതിരമ്പുഴ ഗ്രാമ പഞ്ചായത്തിന്റെയും സ്ക‌ുൾ പി.റ്റി.എ യുടെയും ആഭിമുഖ്യത്തിൽ നടന്ന പൊതുയോഗത്തിൽ വാർഡ് മെമ്പർ സൗമ്യ വാസുദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഹെഡ് മാസ്റ്റർ ജോജി ഫിലിപ്പ്,പി,റ്റി.എ പ്രസിഡന്റ് ദീപ ജോസ്,അദ്ധ്യാപകരായ ജോസ് ജോൺ ചേരിക്കൽ, ബാബു തോമസ്,ബെന്നി സ്കറിയ ​എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.പൊതു വിദ്യാഭ്യാസം സംരക്ഷിക്കാനും ഗ്രീൻ പ്രോട്ടോക്കൾ നടപ്പിലാക്കാനും വിദ്യാർഥികൾ പ്രതിജ്ഞയെടുത്തു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ മുഴുവൻ ക്ലാസുകളും ഹൈടെക്കായി .2018-19 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനാല് ക്ലാസ്സ് മുറികളും ഹയർ സെക്കണ്ടറി വിഭാഗത്തിൽ പന്ത്രണ്ട് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി.ഇന്റർനെറ്റ് സൗകര്യം ലഭ്യമായത് അധ്യയനം കൂടുതൽ മെച്ചപ്പെടുത്താൻ സഹായകമായി.