സെന്റ് ജോസഫ് സ് എച്ച്. എസ്സ്. എസ്സ്.പുല്ലൂരാംപാറ/എന്റെ ഗ്രാമം/നാട്ടുവാർത്തകൾ
ആവേശതാരമായി നീരജ് മാധവ്
കോടഞ്ചേരി∙ മലബാർ റിവർ ഫെസ്റ്റിവൽ രാജ്യാന്തര കയാക്കിങ് ചാംപ്യൻഷിപ്പിന്റെ ഇന്നലത്തെ മുഖ്യാതിഥിയായി എത്തിയ നടൻ നീരജ് മാധവ് കയാക്കിങ് കായികതാരങ്ങൾക്കും ജനത്തിനും ആവേശമായി. വൻ ജനാവലിയാണ് പുലിക്കയത്തെത്തിയത്. ഉച്ചയോടെയെത്തിയ നീരജ് മാധവിനെ ആർപ്പുവിളിയോടെയാണ് ജനം സ്വീകരിച്ചത്. കയാക്കിങ് മേളയ്ക്കെത്തിയകായികതാരങ്ങളോടും മേള കാണാനെത്തിയ ജനത്തിനോടും നീരജ് അഭിനന്ദനം അറിയിച്ചു.