ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി

സംസ്‌ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസവകുപ്പും ചേർന്ന്‌ 2010 ൽ കേരളത്തിൽ രൂപംകൊടുത്ത പദ്ധതിയാണ് സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതി (എസ്.പി.സി). 2010 ഓഗസ്‌റ്റ് 2ന്‌ കേരളത്തിലാകെ 127 സ്‌കൂളുകളിലായി 11176 ഹൈസ്‌കൂൾ വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ടാണ്‌ എസ്‌.പി.സി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന സ്‌റ്റുഡന്റ്‌ പോലീസ്‌ കേഡറ്റ്‌ പദ്ധതിക്കു തുടക്കംകുറിച്ചത്‌.ഈ പദ്ധതിക്ക് നേതൃത്വം നൽകാൻ ആഭ്യന്തരവകുപ്പിനും വിദ്യാഭ്യാസ വകുപ്പിനുമൊപ്പം ഗതാഗത- വനം- എക്‌സൈസ്‌- തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പിന്തുണയുമുണ്ട്.

എൻ സാബു ..കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എസ് പി സി

ലക്ഷ്യം

സ്റ്റുഡന്റ് പോലീസ് കേഡറ്റ്

പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

എൻസിസി, എൻഎസ്‌എസ്‌ എന്നീ സന്നദ്ധ സംഘടനകളെപോലെ എസ്പിസിയെ ഒരു സ്വതന്ത്ര സാമൂഹ്യസേവന വിഭാഗമായി വളർത്തുക.

വിദ്യാർഥികളിൽ പ്രകൃതിസ്നേഹം, പരിസ്ഥിതി സംരക്ഷണബോധം, പ്രകൃതി ദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.

സാമൂഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനും ഉള്ള മനോഭാവം വിദ്യാർഥികളിൽ വളർത്തുക.

സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു മാതൃകാ വിദ്യാർഥി സമൂഹത്തെ വാർത്തെടുക്കുക.


ആസ്ഥാനം

തിരുവനന്തപുരം ചാല ഗവൺമെന്റ് ഗേൾസ് ഹൈസ്‌കൂളിലാണ് സ്റ്റുഡൻസ് പൊലീസ് കേഡറ്റ് ഹെഡ് ക്വാർട്ടേഴ്‌സ് പ്രവർത്തിക്കുന്നത്.

പരിശീലനം

ഒരാഴ്ചത്തെ റസിഡൻഷ്യൽ ക്യാമ്പ് ഓരോ വർഷവും ഉണ്ടാകും. എല്ലാ ശനിയാഴ്ചകളിലും പരിശീലനമുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ ക്യാംപൈനുകൾ, നിയമസാക്ഷരതാ ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. വനം, എക്സൈസ്, ആർ.ടി.ഒ. വകുപ്പുകളുമായി ബന്ധപ്പെട്ടും ക്യാമ്പുകളുണ്ടാകും. ഒരു വർഷം 130 മണിക്കൂർ സേവനമാണ് നടത്തേണ്ടത്.

മറ്റ് സംസ്ഥാനങ്ങളിൽ

രാജസ്‌ഥാനിൽ നിന്നുള്ള സംഘം കേരളത്തിലെത്തി, ഉദ്യോഗസ്‌ഥരുടെ സഹായത്തോടെ നിരവധി സ്‌കൂളുകളിൽ പദ്ധതി ആരംഭിച്ചു. ഹരിയാനയിലെയും ഗുജറാത്തിലെയും ഉന്നത പോലീസ്‌ സംഘം കേരളത്തിലെത്തി പദ്ധതിയെക്കുറിച്ചു പഠിച്ചിട്ടുണ്ട്. മഹാരാഷ്‌ട്രയും ഗോവയും പഞ്ചാബും പദ്ധതി തുടങ്ങാനുള്ള ഒരുക്കത്തിലാണ്‌.

പ്രവർത്തനങ്ങൾ

വെള്ളാണിക്കൽ പാറ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ വിനോദ സഞ്ചാര പ്രാധാന്യമുള്ള വെളളാണിക്കൽ പാറ സന്ദർശിച്ചു. ടൂറിസത്തിന്റെ അനന്ത സാധ്യതകളുള്ള ഈ പ്രദേശം സന്ദർശകരുടെ അശ്രദ്ധമായ പ്രവർത്തനങ്ങൾ കൊണ്ട് മാലിന്യ കൂമ്പാരമായി മാറിയിരിക്കുകയാണ് പോത്തൻകോട്, മാണിക്കൽ പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഈ എൺപത് ഏക്കർ വിസ്തൃതിയുള്ള പ്രദേശം ടൂറിസം വകുപ്പിന്റേയോ പ്രാദേശിക ഭരണകൂടങ്ങളുടേയോ അനാസ്ഥകൊണ്ട് വികസന പ്രവർത്തനങ്ങൾ എത്തി നോക്കാതെ നാശാവസ്ഥയിലാണ്. എൻപത് പേരടങ്ങുന്ന കേഡറ്റുകളുടെ സംഘം ആ പ്രദേശത്തെ മുഴുവൻ പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിച്ച് അവിടം വൃത്തിയാക്കി. ഏതാണ്ട് മുപ്പതോളം ചാക്ക് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കേഡറ്റുകൾ അവിടെെ നിന്ന് ശേഖരിച്ചത്. പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്ത് പ്രദേശത്തെ സംരക്ഷിക്കുകയും അങ്ങിനെ ഒരു മികച്ച ടൂറിസം സ്പ്പോട്ടായി വെള്ളാണിക്കൽ പാറമുകളിനെ മാറ്റിയെടുക്കണം എന്ന് അധികാരികൾക്ക് നിവേദനം സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ് കേഡറ്റുകൾ. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ നേതാജിപുരം അജിത്ത്‌ സംബന്ധിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ രാജീവ് അഞ്ചൽ പ്രദേശത്തിന്റെ ടൂറിസം സാധ്യതകളെക്കുറിച്ച് കുട്ടികളോട് സംവദിച്ചു. ഹരിത കേരള മിഷൻ പ്രവർത്തകനായ വി.രാജേന്ദ്രൻ പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ക്ലാസ് നയിച്ചു. സാമൂഹ്യ പ്രവർത്തകനായ ദീപു ബാബു, അധ്യാപകനായ കെ. മണികണ്ഠൻ നായർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീജൻ ജെ.പ്രകാശ്, രേഖ ആർ.നാഥ് എന്നിവർ കുട്ടികൾക്ക് നേതൃൃത്വം നൽകി.

വെളളാണിക്കൽ പാറ

ഊർജ സംരക്ഷണ ദിനം

ഡിസംബർ 14 - ദേശീയ ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ ഊർജ സംരക്ഷണ പ്രതിജ്ഞയെടുത്തു. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആന്റ് ടെക്നോളജിയിലെ ഇൻസ്ട്രക്ടർ ശ്രീ.ജി.സതീഷ്കുമാറിന്റെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഊർജ സംരക്ഷണ ദിനം

പ്ലാസ്റ്റിക് മാലിന്യ നിർമാർജനം

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് പ്അവനവഞ്ചേരി ഗവ.ഹൈസ്കൂൾ പ്ലാസ്റ്റിക് മാലിന്യ മുക്തമാക്കാൻ സ്കൂളിൽ വരുന്ന പാൽ കവറുകൾ കഴുകി വൃത്തിയാക്കി ഉണക്കി റീസൈക്ലിംഗിന് നൽകുന്നു. നല്ലപാഠം പ്രവർത്തകരായ സ്റ്റുഡൻറ് പോലീസ് കേഡറ്റുകളാണ് പ്ലാസ്റ്റിക് മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്

ഉയിർപ്പ് 2018

സ്റ്റുഡൻറ് പോലീസ് കേഡറ്റുകളുടെ ക്യാമ്പ് തുടങ്ങി

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലേയും അവനവഞ്ചേരി ഗവ.ഹൈസ്കൂളിലേയും സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് - ഉയിർപ്പ് 2018 ആരംഭിച്ചു. ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ മൂന്നുദിവസങ്ങളിലായി 176 കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുക്കുന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം.പ്രദീപ് നിർവ്വഹിച്ചു. നഗരസഭാ കൗൺസിലർ കെ.എസ്.സന്തോഷ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കന്റോൺമെന്റ് ഇൻസ്പെക്ടർ എം.അനിൽകുമാർ, അഡ്വ.എൽ.ആർ.മധുസൂദനൻ നായർ, വഞ്ചിയൂർ ഉദയകുമാർ, എം.ആർ.മായ, ആർ.എസ്.അനിൽ, എസ്.സബീല എന്നിവർ സംസാരിച്ചു. ക്യാമ്പിന്റെ ഭാഗമായി കേഡറ്റുകൾ ആറ്റിങ്ങൽ അഗ്നി സുരക്ഷാ നിലയം സന്ദർശിച്ചു.സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിലെ വിവിധ സെഷനുകളിലായി ശ്രീ. ബ്രഹ്മനായകം, ശ്രീ. ലിജു മുണ്ടയ്ക്കൽ, ശ്രീ.സമ്പത്ത് എന്നിവർ കേഡറ്റുകൾക്കൊപ്പം.ഉയിർപ്പ് 2018 - സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പിലെ വിവിധ സെഷനുകളിലായി ഡോ.ജിഷാ രാജും അഡ്വ.തോന്നയ്ക്കൽ സുരേഷും ക്ലാസുകൾ നയിച്ചു.

ഉയിർപ്പ് 2018

പരിസ്ഥിതി പഠന ക്യാമ്പ്

കൊല്ലം സോഷ്യൽ ഫോറസ്ട്രി എക്സ്റ്റൻഷൻ സെന്ററിന്റെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ (റിട്ട.) ശ്രീ.ബാബു രാജേന്ദ്രൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ശ്രീ.എം.കെ.ഗോപകുമാർ, ശ്രീ.ബി.സോമശേഖരപിള്ള എന്നിവർ പഠന ക്യാമ്പിന് നേതൃത്വം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.എം.ആർ.മായ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണ ക്ലാസുകൾ, ഡോക്യുമെൻററി പ്രദർശനം എന്നിവ ഉണ്ടായിരുന്നു.

പരിസ്ഥിതി പഠന ക്യാമ്പ്

ട്രാഫിക് ക്ലബ്ബ്

ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ കുട്ടികൾക്ക് ട്രാഫിക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന ട്രാഫിക് ക്ലബിന്റെ ഉദ്ഘാടനം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ നടന്നു. ആറ്റിങ്ങൽ സബ് ഡിവിഷന്റെ കീഴിൽ ട്രാഫിക് ക്ലബ് ആരംഭിക്കുന്ന മൂന്നു സ്കൂളുകളിൽ ഒന്നാണ് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് അഡ്വ.ആർ.എൽ.മധുസൂദനൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഐ.എസ്.എച്ച്.ഒ. ശ്രീ.സുനിൽ എ.ഒ. ക്ലബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു. ട്രാഫിക് സബ് ഇൻസ്പെക്ടർ ജയേന്ദ്രൻ, സബ് ഇൻസ്പെക്ടർമാരായ ആർ.എസ്.അനിൽ, പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, ക്ലബ് കോ-ഓർഡിനേറ്റർ എന്നിവർ സംബന്ധിച്ചു.

ട്രാഫിക് ക്ലബ്ബ്ഉദ്ഘാടനം.

ചങ്ങാതിക്കൊരു സ്നേഹപ്പൊതി'

സംസ്ഥാന ശിശുക്ഷേമ സമിതിയുമായി സഹകരിച്ച് 'പ്രളയദുരിതത്തിൽപ്പെട്ട ചങ്ങാതിക്കൊരു സ്നേഹപ്പൊതി' എന്ന പദ്ധതി പ്രകാരം അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ശേഖരിച്ച പഠനസാമഗ്രികൾ പ്രളയ ദുരിതമനുഭിക്കുന്ന സ്ഥലങ്ങളിലെ സ്കൂൾ കുട്ടികൾക്ക് നൽകാനായി ശിശുക്ഷേമസമിതി പ്രവർത്തകരെ ഏൽപ്പിച്ചു. സ്കൂൾ ബാഗുകൾ, നോട്ടുബുക്കുകൾ, പേനകൾ, പെൻസിലുകൾ, ഇൻസ്ട്രുമെൻറ് ബോക്സുകൾ, ടിഫിൻബോക്സുകൾ, വാട്ടർബോട്ടിലുകൾ ഉൾപ്പെടെയുള്ള നൂറിലേറെ പാക്കറ്റുകളാണ് കുട്ടികൾ ശേഖരിച്ചു നൽകിയത്.

ചങ്ങാതിക്കൊരു സ്നേഹപ്പൊതി'

വിശപ്പിനു വിട

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ നല്ല പാഠം പ്രവർത്തകരായ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന ആറ്റിങ്ങൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലെ നിർധന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 'പൊതിച്ചോർ' വിതരണം ചെയ്തു. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന നൂറ് പൊതിച്ചോറുകൾ ആശുപത്രി പരിസരത്ത് എത്തിച്ചായിരുന്നു വിതരണം. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ, സ്കൂൾ പി.റ്റി.എ.പ്രസിഡൻറ് ശ്രീ.കെ.ജെ.രവികുമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ശ്രീ.ശ്രീജൻ, ശ്രീമതി രേഖ ആർ.നാഥ് എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മൂന്നു വർഷങ്ങളായി അവനവഞ്ചേരി ഗവ.ഹൈസ്കൂൾ 'വിശപ്പിനു വിട' എന്ന പദ്ധതി നടപ്പിലാക്കി വരുന്നു.

വിശപ്പിനു വിട'

എസ്.പി.സി. ക്യാമ്പ് സമാപിച്ചു

ആറ്റിങ്ങൽ സർക്കിൾ പരിധിയിലെ സ്കൂളുകളിലെ എസ്.പി.സി. കേഡറ്റുകളുടെ ക്രിസ്തുമസ് ക്യാമ്പ് ആറ്റിങ്ങൽ കോളേജ് ഓഡിറ്റോറിയത്തിൽ പൂർത്തിയായി. അവനവഞ്ചേരി ഗവ.ഹൈസ്കൂൾ, ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, ശാരദവിലാസം ഹയർ സെക്കന്ററി സ്കൂൾ, അഴൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ എന്നീ സ്കൂളുകളിൽ നിന്നുള്ള കേഡറ്റുകൾ ക്യാമ്പിൽ പങ്കെടുത്തു. മൂന്നു ദിവസമായി നടന്നുവന്ന ക്യാമ്പിന്റെ സമാപന സമ്മേളനം ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ കേഡറ്റുകൾക്കൊപ്പം കേക്കുമുറിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചലച്ചിത്ര സീരിയൽ താരം ഷോബി തിലകൻ മുഖ്യാതിഥിയായി. ആറ്റിങ്ങൽ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ അവനവഞ്ചേരി രാജു അധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് ജി.സുനിൽകുമാർ, നെടുമങ്ങാട് ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ, പ്രഥമാധ്യാപകരായ എസ്.മുരളീധരൻ, എസ്.ജയകുമാർ, എസ്.സബീല എന്നിവർ സംസാരിച്ചു. നേരത്തേ വിവിധ സെഷനുകളിലായി എസ്.ബി.റ്റി.അസി.ജനറൽ മാനേജർ ബി.സനൽ, വിജയൻ പാലാഴി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

എസ്.പി.സി. ക്യാമ്പ്
എസ്.പി.സി. ക്യാമ്പ്

കരാട്ടേ പരിശീലനം

എസ്.പി.സി. ക്യാമ്പിൽ കരാട്ടേ പരിശീലനം സെൻസായ് ശ്രീ.സമ്പത്തിന്റെ നേതൃത്വത്തിൽ

കരാട്ടേ പരിശീലനം

ഇതാണ് നൂറുമേനി വിളവ്

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നേതൃത്വം വഹിക്കുന്ന കാർഷിക ക്ലബിന്റെ നേതൃത്വത്തിൽ നടത്തിയ ജൈവ പച്ചക്കറി കൃഷിക്ക് നൂറുമേനി വിളവ്. മുദാക്കൽ കട്ടയിൽകോണത്ത് തരിശുകിടന്ന കൃഷി സ്ഥലം പാട്ടത്തിന് ഏറ്റെടുത്തായിരുന്നു കുട്ടിക്കർഷകരുടെ കൃഷി. പടവലം, ചീര, പയർ, വെണ്ട, പാവൽ, വെള്ളരി എന്നിവ കൂടാതെ മരിച്ചീനിയും വാഴയും കൃഷി ചെയ്തതിൽ നിന്ന് പച്ചക്കറി വിളവെടുത്ത് തുടങ്ങി. ഇതുവരെ 20 കിലോയിലധികം ചീര, 17 കിലോഗ്രാംപയർ, 10 കിലോഗ്രാം വെള്ളരി, 5 കിലോഗ്രാം വെണ്ട, 16 കിലോഗ്രാം പടവലം, 2 കിലോഗ്രാം പാവൽ എന്നിങ്ങനെ വിളവെടുത്തു കഴിഞ്ഞു. സ്‌കൂളിലെ ഉച്ചഭക്ഷണത്തിന് പല ദിവസങ്ങളിലും ഈ പച്ചക്കറികളാണ് ഉപയോഗിച്ചത്. അതു കൂടാതെ അധ്യാപകർക്കും വിദ്യാർഥികൾക്കും നാട്ടുകാർക്കും വിതരണം ചെയ്യാനും തക്ക വിളവെടുക്കാൻ കഴിഞ്ഞതിൽ സന്തോഷത്തിലാണ് കുട്ടികൾ. ഇപ്പോഴും വിളവെടുപ്പ് തുടരുന്ന ഈ അമ്പതു സെന്റ് സ്ഥലത്ത് തുടർച്ചയായി കൃഷിയിറക്കാനാണ് കുട്ടികൾ ലക്ഷ്യമിടുന്നത്.

ഇതാണ് നൂറുമേനി വിളവ്.............

പ്രകൃതിയെ തൊട്ടറിയാൻ.....

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ നെയ്യാർ വന്യജീവി സങ്കേതത്തിൽ.

പ്രകൃതിയെ തൊട്ടറിയാൻ.....

ഊർജ്ജസംരക്ഷണ പ്രതിജ്ഞ

ഊർജ്ജസംരക്ഷണ പ്രതിജ്ഞ...........
ഊർജ്ജസംരക്ഷണ പ്രതിജ്ഞ

മികവ് തുടരാൻ ഞങ്ങൾ റെഡി....

തിരുവനന്തപുരം ജില്ലയിലെ മികച്ച അക്കാഡമിക നിലവാരം പുലർത്തുന്ന സ്കൂളിനുള്ള പുരസ്കാരവുമായി കേഡറ്റുകൾ.

മികവ് തുടരാൻ ഞങ്ങൾ റെഡി....തിരുവനന്തപുരം ജില്ലയിലെ മികച്ച അക്കാഡമിക നിലവാരം പുലർത്തുന്ന സ്കൂളിനുള്ള പുരസ്കാരവുമായി .................

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും അംഗീകാരം...

തിരുവനന്തപുരം ജില്ലയിലെ എസ്.പി.സി. പ്രോജക്ട് പ്രവർത്തിക്കുന്ന സ്കൂളുകളിൽ ഏറ്റവും മികച്ച അക്കാഡമിക നിലവാരം കാഴ്ചവയ്കുന്ന സ്കൂളിനുളള പുരസ്കാരം ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നു. 2016 മാർച്ചിൽ നടന്ന SSLC പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ Full A+ കേഡറ്റുകളെ സൃഷ്ടിച്ചതിനാണ് പുരസ്കാരം.

അവനവഞ്ചേരി ഗവ.ഹൈസ്കൂളിനെ തേടി വീണ്ടും അംഗീകാരം..

മികവ്SSLC - 2016

2016 മാർച്ച് SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ 15 സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്ക് തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ബഹു.കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യുന്നു

SSLC ഫുൾ എപ്ലസ്............

ഞങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നു...

അവനവഞ്ചേരി ഗവ.ഹൈസ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് വലിയവിള പൗരസമിതി റസിഡന്റ്സ് അസോസിയേഷനുമായി സഹകരിച്ചു നടപ്പിലാക്കുന്ന പ്ലാസ്റ്റിക് വിമുക്ത ഗ്രാമം പദ്ധതിയുടെ രണ്ടാം ഘട്ട പ്ലാസ്റ്റിക് ശേഖരണം ഇന്നു നടന്നു. 50 ഓളം ചാക്കുകൾ നിറയെ പ്ലാസ്റ്റിക് ശേഖരിച്ചു. ഇനി റീസൈക്ലിംഗ് കേന്ദ്രത്തിലേക്ക് ..

ഞങ്ങൾ ലക്ഷ്യത്തിലേക്ക് അടുക്കുന്നു...