സി ബി എം എച്ച് എസ് നൂറനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ആമ‌ുഖം

വായനയ‌ു‌േയ‌ും എഴ‌ുത്തിന്റെയ‌ും സംവാദങ്ങള‌ു‌ടെയ‌ും സാംസ്‌കാരിക ഭ‌ൂമികയാണ് ഓരൊ വായനശാലകള‌ും. സ്‌ക‌ൂൾ ലൈബ്രറികൾ അത‌ുകൊണ്ട് തന്നെ വളരെ പ്രാധാന്യമർഹിക്ക‌ുന്ന‌ു. സാമ‌ൂഹികവ‌ും, സാംസ്‌കാരികവ‌ും, രാഷ്‌ട്രിയവ‌ുമായ ഒര‌ു പ‌ുത‌ു തലമ‌ുറയെ സ‌ൃഷ്‌ട്ടിക്ക‌ുന്നതിൽ സ്‌ക‌ൂൾ ലൈബ്രറിക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യേണ്ടത‌ുണ്ട്. പക്ഷേ പൊത‌ുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ഏതെങ്കില‌ും ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിലായിരിക്ക‌ും പ്രവർത്തിക്ക‌ുന്നത്. ഒര‌ു ലൈബ്രേറിയൻ ചെയ്യേണ്ട എല്ലാ പ്രവർത്ത്നങ്ങള‌ും അയാളിൽ നിഷിപ്‌തമാക‌ുമ്പോൾ അയാൾക്ക് തന്റെ ക്ലാസ്സ് പ്രവർത്തനങ്ങള‌ും ലൈബ്രറി പ്രവർത്തങ്ങള‌ും ഏകോപിപ്പിച്ച് കൊണ്ടു പോകേണ്ടതായി വര‌ുന്ന‌ു