സി ബി എം എച്ച് എസ് നൂറനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ഗീതാഞ്ജലി വായനശാല

ആമ‌ുഖം

വായനയുടേയ‌ും എഴ‌ുത്തിന്റെയ‌ും സംവാദങ്ങള‌ു‌ടെയ‌ും സാംസ്‌കാരിക ഭ‌ൂമികയാണ് ഓരൊ വായനശാലകള‌ും. സ്‌ക‌ൂൾ ലൈബ്രറികൾ അത‌ുകൊണ്ട് തന്നെ വളരെ പ്രാധാന്യമർഹിക്ക‌ുന്ന‌ു. സാമ‌ൂഹികവ‌ും, സാംസ്‌കാരികവ‌ും, രാഷ്‌ട്രിയവ‌ുമായ ഒര‌ു പ‌ുത‌ു തലമ‌ുറയെ സ‌ൃഷ്‌ട്ടിക്ക‌ുന്നതിൽ സ്‌ക‌ൂൾ ലൈബ്രറിക്ക് ഏറെ പ്രവർത്തനങ്ങൾ ചെയ്യേണ്ടത‌ുണ്ട്. പക്ഷേ പൊത‌ുവിദ്യാലയങ്ങളിലെ ലൈബ്രറികൾ ഏതെങ്കില‌ും ഒരദ്ധ്യാപകന്റെ മേൽനോട്ടത്തിലായിരിക്ക‌ും പ്രവർത്തിക്ക‌ുന്നത്. ഒര‌ു ലൈബ്രേറിയൻ ചെയ്യേണ്ട എല്ലാ പ്രവർത്ത്നങ്ങള‌ും അയാളിൽ നിഷിപ്‌തമാക‌ുമ്പോൾ അയാൾക്ക് തന്റെ ക്ലാസ്സ് പ്രവർത്തനങ്ങള‌ും ലൈബ്രറി പ്രവർത്തങ്ങള‌ും ഏകോപിപ്പിച്ച് കൊണ്ടു പോകേണ്ടതായി വര‌ുന്ന‌ു

ഗീതാഞ്ജലി വായനശാല

സ്‌ക‌ൂളിലെ ഗീതാഞ്ജലി വായനശാലയ‌ുടെ പ്രവർത്തനങ്ങൾ ആഗ്രഹിക്കന്ന പോലെ സജീവമാക്കാൻ കഴിയാതെ വര‌ുന്ന‌ു എങ്കില‌ും പ‌ുസ്തകങ്ങള‌ുടെ തെരെഞ്ഞെടുപ്പില‌ും വായനാക‌ുറിപ്പ‌ുകള‌ു‌‌ടെ പാരായണത്തില‌ും ക‌ുറച്ച‌ു ക‌ുട്ടികൾ താൽപര്യം കാണിക്ക‌ുന്ന‌ുണ്ട്. ഡിജിറ്റൽ യുഗത്തില‌ും പ‌ുതിയ പ‌ുസ്‌തകങ്ങള‌ുടെ മണവ‌ും ഉള്ളടക്കവ‌ും ഇഷ്‌ടപ്പെട‌ുന്ന പ‌ുത‌ുതലമ‌ുറയെ കാണാൻ കഴിയുന്ന‌ുണ്ട്. ഓരോ ക്ലാസ്സ‌ുകൾക്ക‌ും കഥ, കവിത, നോവൽ, നാടകം, ജിവചരിത്രം, ത‌ുടങ്ങിയ പ‌ുസ്‌തകങ്ങൾ ക‌ുട്ടികള‌ുടെ ഇഷ്‌ടത്തിനന‌ുസരിച്ച് വിതരണം ചെയ്യാൻ ശ്രദ്ധിക്ക‌ുന്ന‌‌ുണ്ട്. അതോടൊപ്പം ആനുകാലികങ്ങള‌ും പത്രങ്ങള‌ും ക‌ുട്ടികളിൽ എത്തിക്കാൻ കഴിയ‌ുന്ന‌ുണ്ട്. മലായളത്തിലെയ‌ും ഇംഗ്ളീഷിലെയ‌‌ും മികച്ച പ‌ുസ്‌തകങ്ങൾ അവരിലെത്തിക്കാൻ കഴിഞ്ഞിട‌ുണ്ട്. പത്താം ക്ലാസ്സ് വിദ്യാർത്ഥിയായ സനാഫാത്തിമയെ പോല‌ുള്ള എഴ‌ുത്തിലെ പ‌ുത‌ുനാമ്പ‌ുകളെ കണ്ടെത്താന‌ും പ്രോത്സാഹിപ്പിക്കുവാന‌ും ശ്രമിച്ച‌ുകൊണ്ടിരിക്ക‌ുന്ന‌ു. പ‌ൂർവ്വ വിദ്യാർത്ഥി ആയിര‌ുന്ന, അകാലത്തിൽ അന്തരിച്ച പ്രശ്സത ചെറ‌ുകഥാക‌ൃത്ത് ആർ ജയക‌ുമാറിന്റെ സ്‌മരണാർഥം ന‌ടത്തിയ കഥാമൽസരത്തിൽ 'അച്‌ഛൻ ' എന്ന മികച്ച കഥയ‌ുമായി സനാഫാത്തിമ ഒന്നാമതായി. ഹൈസ്‌ക‌ൂളിലെ 36 ക‌ുട്ടികളാണ് മത്സരത്തിൽ പങ്കെട‌ുത്തത്. എസ്സ് എസ്സ് എൽ സി പരീക്ഷക്ക് തയ്യാറാക‌ുന്ന ക‌ുട്ടികൾക്കായി പരീക്ഷകാലം എന്ന പേരിൽ വിവിധ പത്രങ്ങളിൽ വന്ന വിഷയാടിസ്ഥാനത്തില‌ുള്ള ചോദ്യബാങ്കുകൾ വായനശാലയിൽ പ്രദർശിപ്പിച്ചി‌ുണ്ട്. അവനവന്റെ ഏകാന്തതയിലിര‌ുന്ന് വായിക്കാന‌ും ചിന്തിക്കാന‌ും എഴ‌ുതാന‌ും ഒരിടമാണ് സ്‌ക‌ൂളിലെ ഗീതാഞ്ജലി വായനശാല. വര‌ും നാള‌ുകളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ക‌ൂട‌ുതൽ മേഖലകളിലേക്ക് കടന്ന‌ു കയറ‌ുമെന്ന് പ്രത്യാശിക്ക‌ുകയാണ്

ബഷീർ അനുസ്‌മരണം

മഴമ ബാലവേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ അനുസ്മരണവും ബഷീറിന്റെ ജീവിതത്തെയും കൃതികളെയും ആസ്പദമാക്കിയുള്ള പ്രശ്‌നോത്തരിയും സി ബി എം ഹൈസ്കൂൾ ഗീതാഞ്ജലി വായനശാല ഹാളിൽ നടന്നു .കാർട്ടൂണിസ്റ്റും സാംസ്‌കാരിക പ്രവർത്തകനും ആയ പി എ ഹാഷിം മനോഹരമായ വാങ്മയ ചിത്രങ്ങളിലൂടെ കുട്ടികളെ ബഹീറിന്റെ ജീവിതത്തിലേക്ക് കൂട്ടികൊണ്ടുപോയി .തുടർന്ന് ബഷീറിന്റെ കൃതികളെയും ജീവിതത്തെയും അവലംബിച്ചു സൂചനകൾ നൽകിക്കൊണ്ട് ശ്രീ പ്രശോഭ് കൃഷ്ണൻ നയിച്ച ക്വിസ് മത്സരത്തിൽ ഹൈസ്‌കൂൾ വിഭാഗം ഒന്നാം സ്ഥാനം 9 E യിലെ ആദിത്യ രാജ് ഉം രണ്ടാം സ്ഥാനം 9 H  ലെ ലക്ഷ്മി രാജു ഉം നേടി .യു പി വിഭാഗം ഒന്നാം സ്ഥാനം 7 F ലെ അലൈന ലക്ഷ്മി യും രണ്ടാം സ്ഥാനം 7  F ലെ നാദിയ ഫാത്തിമയും പ്രോത്സാഹന സമ്മാനം 5 F ലെ മഹാലക്ഷ്‌മിയും കരസ്ഥമാക്കി