ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽ കൈറ്റ്സ് കേരളത്തിലെ ഹൈടെക് വിദ്യാലയങ്ങളിലെ ഐ ടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ്. അ‍ഞ്ചൽ വെസ്റ്റ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പദ്ധതി പ്രവർത്തനങ്ങൾ ആരംഭിച്ചു. സക്കീർ ഹുസൈൻ, വേണുഗോപകുമാർ എന്നിവരാണ് ലിറ്റിൽ കൈറ്റ്സിന്റെ ചുമതലയുള്ള അധ്യാപകർ. വിവിധ പരിശീലനങ്ങൾ, വിദഗ്ദ്ധരുടെ ക്ലാസ്സുകൾ, ഇൻഡസ്ട്രിയൽ വിസിറ്റുകൾ, ക്യാമ്പുകൾ തുടങ്ങിയവ നടത്തപ്പെടുന്നു. അനിമേഷൻ, പ്രോഗ്രാമിങ്, മലയാളം കമ്പ്യൂട്ടിങ്, ഗ്രാഫിക് ഡിസൈനിങ്, മൊബൈൽ ആപ്പ് നിർമാണം ഹാർഡ് വെയർ പരിശീലനം, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, വെബ് ടീവി തുടങ്ങിയവയിൽ പ്രത്യേകം പരിശീലനം നൽകുന്നു.

മുഖ്യപരിശീലന പ്രവർത്തനങ്ങൾ

ഈ-മാഗസിൻ നിർമ്മാണം

അനിമേഷനിൽ ഒന്നാം ഘട്ട പരിശീലനം പൂർത്തിയാക്കിയ ശേഷം അടുത്തഘട്ടമായ മലയാളം കമ്പ്യൂട്ടിങ് പരിശീലനം ആരംഭിച്ചു. മലയാള ഭാഷ കമ്പ്യൂട്ടിങ്ങിൽ അവഗാഹം നേടുന്നതിനായി ഇ-മാഗസിൻ നിർമ്മാണം പുരോഗമിക്കുന്നു. കുട്ടികൾ, അദ്ധ്യാപകർ തുടങ്ങിയവരുടെ രചനകളാണ് ഈ മാഗസിനിൽ ഉൾപ്പെടുത്തുക. അദ്ധ്യാപകരുടെ സഹായത്തോടെ എഡിറ്റിങ് നടത്തി കുട്ടികൾ തന്നെ ടൈപ്പ ചെയ്ത് ഇ-മാഗസിൻ നിർമ്മിക്കുന്നു. മുഴുവൻ പ്രവർത്തനങ്ങളിലും മികച്ച പ്രവർത്തനം കാഴ്ച വയ്ക്കുന്ന കുട്ടികൾക്ക് എ,ബി,സി ഗ്രേഡുകൾ നൽകുന്നു. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐസിടി കൂട്ടായ്മ, ദേശീയ തലത്തിൽ ശ്രദ്ധ ആകർഷിച്ച പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്.

ഡിജിറ്റൽ മാഗസിൻ

ഡിജിറ്റൽ മാഗസിൻ 2019

രക്ഷിതാക്കൾക്കായുള്ള കമ്പ്യൂട്ടർ പരിശീലനം

ലിറ്റിൽ കൈറ്റ് നേതൃത്വത്തിൽ കൈറ്റ് കുടുംബത്തിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. പരിശീലനത്തിൽ പ്രാഥമികഘട്ടം എന്ന നിലയിൽ ഇംഗ്ലീഷ് ടൈപ്പിംഗ് പരിശീലനം നൽകി. നവംബർ 17 ശനിയാഴ്ച സ്കൂളിലെ കുട്ടികളുടെ രക്ഷിതാക്കൾക്കായി ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കമ്പ്യൂട്ടർ സേവനങ്ങൾ, സൈബർ സുരക്ഷ, ഇൻറർനെറ്റ് ഉപയോഗം ഇന്റർനെറ്റ് സുരക്ഷിതമാക്കൽ , മൊബൈൽ ഫോൺ ഉപയോഗത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ,വെബ് സൈറ്റുകളെ കുറിച്ചുള്ള അറിവ്, സോഷ്യൽ മീഡിയയിലെ ഗുണവും ദോഷവും പരിചയപ്പെടുത്തൽ എന്നിവ ഏകദിന പരിശീലന ക്ള‍‍ാസിൽ സംഘടിപ്പിച്ചു. സക്കീർ ഹുസൈൻ, വേണു ഗോപകുമാർ, സതീഷ്. ആർ എന്നീ അധ്യാപകർ ക്ലാസ് നയിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ബി. ഷൈലജ സ്വാഗതം പറഞ്ഞു. സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. വി.എസ്. സതീ‍ഷ് പരിശീലനം ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം കൊണ്ട് പരിശീലനം വളരെ വിജയകരമായിരുന്നു. തുടർന്ന് ലിറ്റിൽ കൈറ്റ് കുട്ടികൾ രക്ഷിതാക്കൾക്ക് ടൈപ്പിംഗ് പരിശീലനം നൽകി.