എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/കേരള വനിതാക്കമ്മീഷൻ ബോധവൽക്കരണ സെമിനാർ‍‍‍‍

കേരളകലാകായിക സാംസ്ക്കാരിക വേദി (KKKSV)യുടെ ആഭിമുഖ്യത്തിൽ "ഇന്റർനെറ്റും പീഡനങ്ങളും"എന്ന വിഷയത്തിൽ 2018 നവം ബർ 7ന് സ്കൂൾ ആഡിറ്റോറിയത്തിൽ വച്ച് ബോ‍‍‍ധവൽക്കരണ സെമിനാർ നടന്നു.ബഹൂ: വനിതാക്കമ്മീഷൻ ചെയർപേർസൺ ശ്രീമതി എം.സീ.ജോസഫൈൻ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി.T.Oസലിലകുമാരി അധ്യക്ഷതവഹിച്ചു. സമ കാലീന സ്ത്രീ-പുരുഷ പീഡനങ്ങൾ,സ്ത്രീധന പീഡനങ്ങൾ,ഗാർഹിക അതിക്രമങ്ങൾ, ഇന്റർനെറ്റ്, മൊബൈൽഫോൺ ശല്യങ്ങൾ തുടങ്ങിയ സാമൂഹ്യഅതിക്രമങ്ങൾ,അനീതികൾ,തുടങ്ങിയവയെ ചെറുത്തുതോല്പിക്കേണ്ട സംവിധാനങ്ങളും നിയമങ്ങളുംമായിരുന്നു പ്രഭാ ഷണത്തിന്റെ കേന്ദ്രാശയം. അദ്ധ്യാപകനായ ശ്രീ.പ്രമോദ്കുമാറിന്റെ പ്രബന്ധാവതരണവും ശ്രീ.C.G.മോഹൻലാൽ രചിച്ച കവിത വിദ്യാർത്ഥിയായ ശ്രീ.വിഘ്നേഷ് സംഗീതസംവിധാനം ചെയ്ത് ആലപിച്ചതും വളരെ ശ്രദ്ധേയമായി.മുഖ്യാതിഥിയായി എത്തിച്ചേർന്ന കേരള കലാകായിക സാംസ്ക്കാരിക വേദിയുടെ ജനറൽ സെക്രട്ടറിയും പോലീസ് സർക്കിൾ ഇൻസ്പെക്ടറുമായ ശ്രീ.മാർക്കോസ് ആന്റണി ,KKKSVസെക്രട്ടറി മിസ്.എം.ആർ ആതിര,സിനിമാസംവിധായകൻ &ക്യാമറാ മാൻ ശ്രീ.ബാബുരാജോന്ദ്രൻ എന്നിവർ ആസംസയർപ്പിച്ചു.ഫിലിം-സീരിയൽ ആർട്ടിസ്റ്റും KKSV കോഡിനേറ്ററും സ്കൂൾ Non-teaching സ്റ്റാഫുമായ ശ്രീ.C.G.മോഹൻലാൽ സ്വാഗതവും അധ്യാപകനായ ശ്രീ.ഗോപകുമാരൻനായർ നന്ദിയും രേഖപ്പെടുത്തി

Arrival of the commission to the school premises